കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; ലിഗയെ കെട്ടിത്തൂക്കിയ അതേ ചീലാന്തി കാട്ടിനുള്ളിൽ മൂന്നാം സാക്ഷിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനം നടത്തിയ കേസിൽ ഒന്നാം പ്രതി ഉമേഷിനെ ഹാജരാക്കാൻ കോടതി ഉത്തരവ്! പ്രതികളെ സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞു! പ്രതികൾക്ക് കുരുക്ക് മുറുകുന്നു.ലിഗയുടെ സഹോദരി ഇൽസ കോടതിയിൽ ഇരുന്ന് സാക്ഷിമൊഴി കേട്ട് സ്തബ്ദയായി

ലിഗയെ കെട്ടിത്തൂക്കിയ അതേ ചീലാന്തി കാട്ടിനുള്ളിൽ മൂന്നാം സാക്ഷിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനം നടത്തിയ കേസിൽ ഒന്നാം പ്രതി ഉമേഷിനെ ഹാജരാക്കാൻ കോടതി ഉത്തരവ്. നവംബർ 1 ന് തിരുവല്ലം സർക്കിൾ ഇൻസ്പെക്ടർ പ്രതിയെ ഹാജരാക്കാനാണുത്തരവ്.2018 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവല്ലം പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
മൃതദേഹം കിടന്ന മീൻ കെണികൂടിനടുത്ത ചീലാന്തിക്കാട്ടിൽ നിന്നുള്ള നാറ്റം എന്താണെന്ന് നോക്കുന്നത് തടഞ്ഞ് നീർനായ ചത്തോ പ്രസവിച്ചോ കിടക്കുന്നതായിരിക്കുമെന്നും അങ്ങോട്ടു പോകരുതെന്നും നീർനായ ആക്രമിക്കുമെന്നും പറഞ്ഞ് ഒന്നാം പ്രതി ഉമേഷ് തന്നെ പിന്തിരിപ്പിച്ചതായി മൂന്നാം സാക്ഷി സൂരജ് കോടതിയിൽ മൊഴി നൽകിയിരുന്നു.
ചീലാന്തിക്കാട്ടിൽ പോയ കാര്യമോ തൻ്റെ പേരോ പോലീസിനോട് പറയരുതെന്നും ഉമേഷ് പറഞ്ഞതായി സൂരജ്. നാറ്റമടിച്ച സ്ഥലത്ത് തന്നെയും ഉമേഷ് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യം ചെയ്തിന് കോടതിയിൽ കേസുണ്ടെന്നും സൂരജ്. ഉമേഷ് മദാമ്മയോട് സിഗരറ്റ് ചോദിച്ചുവെന്നും ഫക്കിംഗ് ചോദിച്ചുവെന്നും മദാമ്മ ഒരു മറുപടിയും പറയാതെ പോയെന്നും ഉമേഷ് തന്നോട് പറഞ്ഞതായി നാലാം സാക്ഷി ലാലു.
പ്രതികളെ സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞു. പ്രതികൾക്ക് കുരുക്ക് മുറുകുന്നു.ലിഗയുടെ സഹോദരി ഇൽസ കോടതിയിൽ ഇരുന്ന് സാക്ഷിമൊഴി കേട്ട് സ്തബ്ദയായി
കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ വിദേശ വനിതയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ ഇരയെ (ലിഗയെ) കെട്ടിത്തൂക്കിയ അതേ ചാട്ട മര , ചീലാന്തി കാട്ടിനുള്ളിൽ കൊലക്കേസിലെ മൂന്നാം സാക്ഷിയെ പ്രകൃതി വിരുദ്ധ പീഢനം നടത്തിയ കേസിൽ ഒന്നാം പ്രതി ഉമേഷിനെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. നവംബർ 1 നാണ് തിരുവല്ലം സർക്കിൾ ഇൻസ്പെക്ടർ പ്രതിയെ ഹാജരാക്കേണ്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377 (പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം) , 506 (1) ( ഭീഷണിപ്പെടുത്തൽ) എന്നീ സെഷൻസ് കുറ്റകൃത്യങ്ങൾക്ക് കമ്മിറ്റൽ കേസെടുത്താണ് പ്രതിയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. 2018 ൽ രജിസ്റ്റർ ചെയ്ത പീഢന കേസിൽ തിരുവല്ലം പോലീസ് കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























