പ്രണയം നടിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂരില്‍ അഴീക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷാജി എന്ന ബസിലെ കണ്ടക്ടര്‍ മുള്ളന്‍ബസാര്‍ സ്വദേശി കൊട്ടേക്കാട്ട് വീട്ടില്‍ അച്ചു എന്ന അനീഷിനെ(35) യാണ് പൊലീസ്അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം വീട്ടുകാര്‍ അറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തിയത്. 2021 ഒക്ടോബര്‍ മുതല്‍ പലതവണ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട് .
https://www.facebook.com/Malayalivartha


























