പോപ്പുൽ ഫ്രണ്ടിനെ വെള്ളം കുടിപ്പിച്ച് കെഎസ്ആർടിസി.... പിണറായിയും മരുമോനും കലിപ്പിൽ? ആന്റണി രാജു ഇറങ്ങി കളിച്ചു! പോപ്പുലർ ഫ്രണ്ടിനെ വരിഞ്ഞ് മുറുകി KSRTC

പോപ്പുൽ ഫ്രണ്ടിനെ വെള്ളം കുടിപ്പിച്ച് കെഎസ്ആർടിസി. ദേശീയ അന്വേഷണ ഏജൻസികളുടെ നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ഹർത്താലിൽ വ്യാപക അക്രമ സംഭവങ്ങളായിരുന്നു കേരളത്തിൽ അരങ്ങേറിയത്. പൊതുഗതാഗതത്തെ സ്തംഭിപ്പിച്ച് കൊണ്ടുള്ള ഹർത്താലിൽ സർക്കാർ ബസുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ എത്തിയിരിക്കുകയാണ്. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ്.കക്ഷി ചേരാൻ കെഎസ്ആര്‍ടിസി ഹർജി നൽകിയത്.
രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വസതികളിലും എൻഐഎ നടത്തിയ റെയ്ഡിലും അറസ്റ്റുകളിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്. ജനങ്ങൾക്കുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് സർവീസുകൾ നടത്താൻ തീരുമാനിച്ച കെഎസ്ആർടിസിക്കു നേരെ സംസ്ഥാന വ്യാപകമായി ആക്രമണങ്ങളുണ്ടായി. പല സ്ഥലങ്ങളിലും ബസുകൾ തകർക്കപ്പെട്ടു. ഇതിനെ തുടർന്നാണ് നഷ്ടപരിഹാരം തേടി കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചത്.
ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.6 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് തെഎസ്ആർടിസിയുടെ ആവശ്യം. ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടും എന്നതിനാലാണ് കെഎസ്ആർടിസി സർവ്വീസ് നടത്തിയത്. എന്നാൽ ഇതിന് പിന്നാലെ ഹർത്താൽ അനുകൂലികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസിക്കെതിരെ അക്രമം അഴിച്ച് വിട്ടു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം തേടി കെഎസ്ആർടിസി അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്.
ഹർത്താലിൽ 71 ബസുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ഭൂരിഭാഗം ബസുകളുടെയും മുൻവശത്തെ ചില്ലുകളാണ് തകർന്നത്. മറ്റുള്ളവയുടെ പിൻവശത്തെ ചില്ലിനും ബോഡിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയുടെ നാശ നഷ്ടമാണ് പോപ്പുലർ ഫ്രണ്ട് അക്രമികൾ കെഎസ്ആർടിസിക്ക് വരുത്തി വച്ചിരിക്കുന്നത്.
തലേ ദിവസം ആറ് കോടിയിലേറെ രൂപയും ഹര്‍ത്താലിന്റെ പിറ്റേന്ന് അഞ്ച് കോടിയിലേറെ രൂപയും വരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ ദിവസം 2.13 കോടി രൂപയാണ് ലഭിച്ചത്. 3. കോടി 95 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കേടുപാട് സംഭവിച്ച ബസുകള്‍ റിപ്പയറിംഗിന് വര്‍ക്ക് ഷോപ്പില്‍ കയറ്റുന്നതിനാല്‍ ആ ദിവസത്തെ ഷെഡ്യുള്‍ മുടങ്ങുന്നതിന്റെ നഷ്ടവും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്കുണ്ടാകുന്ന നഷ്ടത്തില്‍ 14 ലക്ഷം ഈടാക്കണമെന്നും കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാട്ടുന്നു.
അക്രമത്തിൽ കേടുപാടുകൾ സംഭവിച്ച ബസുകൾ എല്ലാം തന്നെ അവ പരിഹരിക്കാതെ നിരത്തുകളിൽ ഇറക്കാൻ സാധിക്കില്ല. മുൻ വശത്തെ ചില്ല് മാറ്റെണ്ടുന്നതിനാൽ അവ സ്റ്റോക്ക് വരുന്നത് വരെ ബസുകളുടെ സർവ്വീസ് മുടങ്ങും എന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം കൂടെ കണക്കാക്കിയാണ് അന്തിമനഷ്ടം കണക്കാക്കിയിരിക്കുന്നത്. ഹർത്താലിനിടെ തകർന്നവയിൽ ലോ ഫ്ലോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്കും കല്ലേറിൽ പരുക്കേറ്റിരുന്നു.
കെഎസ്ആർടിസിയിൽ ശമ്പളം വൈകിയപ്പോൾ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ് കെഎസ്ആർടിസിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്ന് ഹർജിയിൽ കുറ്റപ്പെടുത്തി.ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഈ ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബസുകള്‍ ആക്രമിച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1404 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 34 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കോട്ടയത്ത് 215 പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha


























