പിണറായിക്ക് അന്ത്യശാസനം! ഊർപ്പടക്കം കത്തിച്ച് ഗവർണർ... ഇനിയാണ് ശരിക്കും യുദ്ധം... ഗവർണറെ തള്ളി സർവകലാശാല സെനറ്റ്

കേരള സർവകലാശാല വിസി നിയമനത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മറ്റി പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത് വന്നിരുന്നു. ഇന്ന് തന്നെ പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സർവ്വകലാശാല വിസിക്ക് കത്തയച്ചിരുന്നു. ഒക്ടോബർ 24നാണ് നിലവിലെ വിസിയുടെ കാലാവധി അവസാനിക്കുന്നത്.
കേരള സർവ്വകലാശാല വിസിക്ക് പകരക്കാരനെ നിർദ്ദേശിക്കാൻ ചാൻസിലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടത് സർക്കാരിനെ സംബന്ധിച്ച് ഏറെ വെട്ടിലാക്കിയ ഒരു നീക്കമായിരുന്നു. ഇതുവരെയായിട്ടും സെർച്ച് കമ്മിറ്റി പ്രതിനിധിയെ തീരുമാനിക്കതിനെ തുടർന്ന് വിസിക്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ് ഗവർണർ. ഗവർണറെ നിരസിക്കുന്ന തീരുമാനത്തിലേക്ക് സർവകലാശാല എത്തുമ്പോൾ സർവ്വാധികാരിയായ ഗവർണർ എന്ത് നീക്കം സ്വീകരിക്കും എന്നതാണ് കണ്ടറിയേണ്ടത്.
കഴിഞ്ഞ ആഴ്ചയും സമാന രീതിയിൽ ഗവർണർ വിസിക്ക് കത്ത് നൽകിയിരുന്നു. സെർച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ കേരള സർവകലാശാല സെനറ്റ് പാസാക്കിയ പ്രമേയം ചൂണ്ടിക്കാണിച്ചാണ് വിസി ഇതിന് മറുപടി നൽകിയത്. രണ്ട് പേരെ മാത്രം വച്ച് ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ശരിയായില്ലെന്നും ആ നടപടി പിൻവലിക്കണമെന്നുമായിരുന്നു പ്രമേയം ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള വിസിയുടെ മറുപടി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തള്ളി കേരള സര്‍വകലാശാല രംഗത്ത് വരികയാണ് എന്ന സൂചന ലഭിച്ചു. വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയുടെ പേര് സെനറ്റ് നിര്‍ദേശിക്കില്ല. കമ്മിറ്റിയിലേക്ക് അംഗങ്ങളുടെ പേരു നിര്‍ദേശിച്ചുള്ള ഗവര്‍ണറുടെ വിജ്ഞാപനം നിയമവിരുദ്ധമാണെന്നാണ് സര്‍വകലാശാല നിലപാട്. സര്‍വകലാശാലയ്ക്ക് ഇതുമായി ബന്ധപ്പെട്ട നിയമോപദേശം കിട്ടിയിട്ടുണ്ട്. തീരുമാനം സര്‍വകലാശാല ഗവര്‍ണറെ അറിയിച്ചു എന്നാണ് വിവരം.
ജൂലൈ 15ന് ചേർന്ന സെനറ്റ് യോഗത്തിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ വി കെ രാമചന്ദ്രനെ സെനറ്റ് പ്രതിനിധിയായി നിശ്ചയിച്ചെങ്കിലും അദ്ദേഹം സ്വമേധയാ പിന്മാറുകയായിരുന്നു. വിസി ആകാൻ പകരക്കാരനെ നൽകാത്തതു കൊണ്ട് സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ അഞ്ചാംഗ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നത്. കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. ഒരു മാസം കൂടി കാലാവധി നീട്ടാൻ ഗവർണർക്ക് പ്രത്യേക അധികാരമുണ്ട്.
സെർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാൻ തയ്യാറാകാത്ത വിസി സിൻഡിക്കേറ്റ് പ്രതിനിധിയെയാണ് ഉൾപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ വി സിയുടെ വാദത്തോട് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും നിയമ ഭേദഗതിക്ക് അനുമതി നൽകാതിരിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാഷിഷ് ചാറ്റർജി, കർണാടക കേന്ദ്ര സർവകലാശാല വിസി ഡോ. ബട്ടു സത്യനാരായണ എന്നിവരാണ് ഗവർണർ നൽകിയ സെർച്ച് കമ്മിറ്റി അംഗങ്ങൾ.
ഇന്ന് വിസിക്ക് നൽകിയ കത്തിൽ, പ്രമേയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് പിന്നീട് ചർച്ച ചെയ്യാമെന്നുമാണ് ഗവർണർ നിർദേശിച്ചിട്ടുള്ളത്. നിലവിലെ വിസിയുടെ കാലാവധി തീരുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രതിനിധിയെ നിർദേശിക്കണമെന്നും കത്തിൽ ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ ആവശ്യം സർവകലാശാല സെനറ്റ് അംഗീകരിക്കില്ല. എന്നാല്‍ ഇത് പാലിക്കാനില്ലെന്നാണ് സര്‍വകലാശാലാ നിലപാട്.
ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരള സര്‍വകലാശാല. സ്റ്റാറ്റിയൂട്ട് പ്രകാരം, കമ്മിറ്റിയിലേക്ക് ആദ്യം രണ്ടു പ്രതിനിധികളെ നിര്‍ദേശിക്കേണ്ടത് ഗവര്‍ണറല്ല, സര്‍വകലശാല സെനറ്റ് ആണ്. അതിനാല്‍ ഗവര്‍ണര്‍ നേരത്തെ ഇറക്കിയ വിജ്ഞാപനം നിയമവിരുദ്ധമാണ്.
അതേക്കുറിച്ച് പാസാക്കിയ പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സര്‍വകലാശാല വ്യക്തമാക്കുന്നു. അതിനാല്‍ സര്‍വകലാശാല പ്രതിനിധിയുടെ പേര് സെനറ്റിലേക്ക് നിര്‍ദേശിക്കില്ല. വിജ്ഞാപനം ഒന്നുകില്‍ റദ്ദാകട്ടെ അല്ലെങ്കില്‍ ഗവര്‍ണര്‍ റദ്ദാക്കട്ടെ എന്നാണ് സര്‍വകലാശാല നിലപാട്. പകരം പേര് നിര്‍ദേശിക്കേണ്ടതില്ലെന്നും പ്രമേയത്തില്‍ ഉറച്ചുനില്‍ക്കാനുമാണ് കേരള സര്‍വകലാശാലയുടെ തീരുമാനം.
ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി തീരുന്നതുവരെ സെനറ്റ് പ്രതിനിധിയെ നൽകാതിരിക്കാനാണ് സർവകലാശാലയുടെ നീക്കമെന്ന് വേണം കരുതാൻ. ഇ സാഹചര്യത്തിലാണ് ഗവർണർ വിസിക്കെതിരെ അന്ത്യശാസനം നടത്തിയിരിക്കുന്നത്. വിസി സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർ തീരുമാനിച്ച രണ്ടംഗ കമ്മിറ്റിയെ മുൻനിർത്തി വിസി നിയമനത്തിനുള്ള വിജ്ഞാപന നടപടികളുമായി മുന്നോട്ടു പോകുമോ എന്നതിലാണ് ആകാംക്ഷ. ഒപ്പം അച്ചടക്ക നടപടിയുമായി ഗവർണർ മുന്നോട്ടു പോകുമോ എന്നതും കാത്തിരുന്ന് കാണേണ്ട വിഷയമാണ്.
https://www.facebook.com/Malayalivartha


























