പ്രവര്‍ത്തിച്ചാല്‍ അകത്ത്... രാജ്യവ്യാപകമായി നടത്തിയ എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ മാത്രം അക്രമ ഹര്‍ത്താല്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടിക്കെട്ടി കേന്ദ്ര സര്‍ക്കാര്‍; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; നടപടി 5 വര്‍ഷത്തേക്ക്, 8 അനുബന്ധ സംഘടനകള്‍ക്കും നിരോധനം; സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും കുറ്റം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്‌ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയില്‍ നിരോധിച്ചു. 5 വര്‍ഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമാണ്.
രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയില്‍ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43ാമത്തെ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട്, എന്‍സിഎച്ച്ആര്‍ഒ, നാഷനല്‍ വിമന്‍സ് ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ക്കും നിരോധനമുണ്ട്. ഭീകര പ്രവര്‍ത്ത ബന്ധം ആരോപിച്ച് രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകള്‍ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം.
രണ്ട് തവണയാണ് പോപ്പുലര്‍ ഫണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. എന്‍ ഐ എയും ഇ ഡിയും ആണ് പരിശോധന നടത്തിയത്. ഭീകര പ്രവര്‍ത്തനം നടത്തി , ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കി ,ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ആളെ റിക്രൂട്ട് ചെയ്തു തുടങ്ങിയവ കണ്ടെത്തിയാണ് നിരോധനം. ഇതിനോടകം 42 ലേറെ സംഘടനകളാണ് കേന്ദ്രത്തിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്
രാജ്യ വ്യാപകമായി പോപ്പുല!ര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി എടുത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേനകളും ഭീകര വിരുദ്ധ സേനയും റെയ്ഡ് നടത്തി. 5 സംസ്ഥാനങ്ങളില്‍ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ദില്ലിയില്‍ റെയ്ഡ് നടന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
സെപ്റ്റംബര്‍ 22ന് ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ!്ഡില്‍ 106 പേര്‍ അറസ്റ്റിലായിരുന്നു. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് സംസ്ഥാനങ്ങളില്‍ രണ്ടാംഘട്ട റെയ!്ഡ് നടന്നത്. ദില്ലിയില്‍ 30 പേരെയാണ് പൊലീസും ഭീകരവിരുദ്ധ സേനയും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്. ഷഹീന്‍ ബാഗ്, നിസാമുദ്ദീന്‍, രോഹിണി, ജാമിയ തുടങ്ങിയിടങ്ങളിലാണ് പരിശോധനകള്‍ ഉണ്ടായത്. ഇവിടങ്ങളില്‍ അര്‍ദ്ധസൈനിക വിഭാഗം റൂട്ട് മാര്‍ച്ച് നടത്തി. പിന്നീട് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
മധ്യപ്രദേശില്‍ 8 ജില്ലകളില്‍ നിന്നായി 21 പേരെയാണ് അറസ്റ്റ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരുടെ വിശദാംശങ്ങള്‍ ലഭിച്ചതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി. അസമിലെ ലോവര്‍ ജില്ലകളില്‍ പുലര്‍ച്ചെയാണ് പിഎഫ്‌ഐക്കെതിരെ പൊലീസ് നടപടിയുണ്ടായത്. സംസ്ഥാനത്ത് 25 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. യുപിയില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും എടിഎസുമാണ് റെയ!്!ഡ് നടത്തിയത്.
അതിനിടെ ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ 221 പേര്‍ കൂടി അറസ്റ്റിലായി. വയനാട് ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 4 വടിവാളുകള്‍ പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസിലും പൊലീസ് പരിശോധന നടത്തി. നിരോധനം വന്നതോടെ കൂടുതല്‍ പേര്‍ അറസ്റ്റിലാകും.
"
https://www.facebook.com/Malayalivartha


























