വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ... സംസ്ഥാന സമ്മേളനം തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ സിപിഐ സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്ക് മത്സരമോ?

സംസ്ഥാന സമ്മേളനം തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ സിപിഐ സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. രണ്ടുകൂട്ടരും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിട്ടില്ല.
കാനത്തിനെതിരെ പ്രകാശ് ബാബുവിനെ മത്സരിപ്പിക്കാനാണ് കാനം വിരുദ്ധ ചേരിയുടെ നീക്കമുള്ളത്. പ്രകാശ് ബാബു മത്സരിച്ചാല്‍ ഏറ്റവും കൂടുതല്‍ പിന്തുണയുള്ള കൊല്ലത്ത് നിന്നടക്കം കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് കണക്കുകൂട്ടുന്നത്.
അതേസമയം മത്സരമുണ്ടായാല്‍ നേരിടാനായി തന്നെയാണ് കാനത്തിന്റെ തീരുമാനം. ഇതിനിടെ സി ദിവാകരന്‍ നടത്തിയ പരസ്യ വിമര്‍ശനത്തില്‍ അച്ചടക്ക നടപടിയ്ക്കുള്ള സാധ്യതയടക്കം കാനം തേടുന്നുണ്ട് .
https://www.facebook.com/Malayalivartha


























