ഇവിടെ എല്ലാം വേറെയാ... കാര്യവട്ടത്ത് റണ്ണൊഴുകുമെന്ന് പ്രവചനം; മലയാളികള്‍ക്ക് ഹൃദ്യമായ അനുഭവമാകും; കളി കാണാന്‍ നേരിട്ട് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലെത്തുന്നവര്‍ ഇക്കാര്യങ്ങളറിയണം; ഭക്ഷണവും വെള്ളവും കൗണ്ടറില്‍ നിന്നു വാങ്ങണം, മാസ്‌ക് നിര്‍ബന്ധം

ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ടി20 ആവേശത്തിലാണ് മലയാളികള്‍. പലരും ഒരു സീറ്റ് ഒപ്പിക്കാനുള്ള ഓട്ടത്തിലാണ്. അതേസമയം കാര്യവട്ടത്ത് ആരാധകരെ കാത്തിരിക്കുന്നത് ബാറ്റിംഗ് വിരുന്നാണ്. മൂന്ന് വര്‍ഷത്തിന് ശേഷമെത്തുന്ന മത്സരത്തിനായി റണ്ണൊഴുകും പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. 180ലേറെ റണ്‍സ് പിറക്കാന്‍ സാധ്യതയുള്ള ബാറ്റിംഗ് പിച്ചാണ് കാര്യവട്ടത്തേയെന്ന് ക്യുറേറ്റര്‍ വ്യക്തമാക്കി.
കാലാവസ്ഥയും മത്സരത്തിന് അനുയോജ്യമാണ്. ഇന്ത്യന്‍ ടീം ഇന്നലെ പരിശീലനം നടത്തി. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബൗളിംഗ് പരിശീലകന്‍ പരാസ് മാമ്പ്രെ, ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. മത്സരത്തിന് മുന്നോടിയായി രാഹുല്‍ ദ്രാവിഡ് പിച്ച് പരിശോധിച്ചു.
കാര്യവട്ടം ക്രിക്കറ്റ് മത്സരത്തിനായി സുരക്ഷ, ഗതാഗത ചുമതല വഹിക്കുന്നത് ആയിരത്തി അഞ്ഞൂറിലേറെ പൊലീസുകാര്‍. ഇതില്‍ ആയിരത്തോളം പേരും സ്‌റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലുമായിട്ടാകും. കളിക്കാര്‍ താമസിക്കുന്ന കോവളം മുതലുളള റൂട്ടുകളിലും നഗരത്തിലും ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള ചുമതലകളിലാകും മറ്റുള്ളവര്‍. സ്‌റ്റേഡിയത്തിലും പരിസരത്തുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ഏര്‍പ്പെടുത്തിയ 600 സ്വകാര്യ സെക്യൂരിറ്റിക്കാരും ഉണ്ട്. ഗാലറിയിലെ ഓരോ സ്റ്റാന്‍ഡുകളിലും പൊലീസും സ്വകാര്യ സെക്യൂരിറ്റിക്കാരും നിരീക്ഷണത്തിനുണ്ടാകും.
കാണാനെത്തുന്നവര്‍ അറിയേണ്ടത്...
7.30ന് ആരംഭിക്കുന്ന മത്സരത്തിനായി 4.30 മുതല്‍ കാണികളെ സ്‌റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കും. 14 ഗേറ്റുകളിലൂടെയാണു പ്രവേശനം. ടിക്കറ്റുകളില്‍ ഏതു ഗേറ്റ് വഴിയാണു പ്രവേശനമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആ ഗേറ്റ് വഴി മാത്രമേ പ്രവേശനം അനുവദിക്കൂ. ടിക്കറ്റ് എടുത്തവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കൊണ്ടു വരണം.
ടിക്കറ്റ് സ്‌കാന്‍ ചെയ്യുന്നതിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി പരിശോധിച്ചേ ഉള്ളിലേക്കു കടത്തി വിടൂ. കളി കാണാന്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്നു നിര്‍ബന്ധമാണ്. മാസ്‌ക് ഇല്ലെങ്കില്‍ പ്രവേശനമില്ല. തീപ്പെട്ടി, സിഗരറ്റ്, മൂര്‍ച്ചയേറിയ സാധനങ്ങള്‍ തുടങ്ങിയവയും ഭക്ഷണ സാധനങ്ങള്‍, വെള്ളം എന്നിവയും സ്‌റ്റേഡിയത്തിന് ഉള്ളിലേക്കു കൊണ്ടു പോകാന്‍ അനുവദിക്കില്ല.
പ്രകോപനപരമായ കാര്യങ്ങള്‍ രേഖപ്പെടുത്തിയ വസ്ത്രങ്ങള്‍, ബാനറുകള്‍ തുടങ്ങിയവയും ഉള്ളിലേക്ക് അനുവദിക്കില്ല. സ്‌റ്റേഡിയത്തിന് അകത്ത് കയറിയ ശേഷം ഒരിക്കല്‍ പുറത്തിങ്ങിയാല്‍ വീണ്ടും പ്രവേശനം അനുവദിക്കില്ല. മത്സരം കാണാനെത്തുന്നവര്‍ക്ക് നാല് സ്ഥലങ്ങളിലാണു പാര്‍ക്കിങ്. സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തിന്റെ മുന്‍വശം, കാര്യവട്ടം കേരള യൂണിവേഴ്‌സിറ്റി ക്യാംപസ്, കാര്യവട്ടം ഗവ.കോളജ്, എല്‍എന്‍സിപിഇ എന്നിവിടങ്ങളില്‍ കാറും ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാം.
പാര്‍ക്കിങ് ഫീസ് നല്‍കേണ്ടതില്ല. ഇവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷമേ സ്‌റ്റേഡിയത്തിലേക്കു വരാനാകൂ. പ്രത്യേക പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്കൊന്നും സ്‌റ്റേഡിയം റോഡിലേക്കു പ്രവേശനം അനുവദിക്കില്ല. കളി കാണാനെത്തുന്നവര്‍ക്ക് പുറത്തു നിന്നു ഭക്ഷണമോ വെള്ളമോ ഇരിപ്പിടത്തിലേക്കു കൊണ്ടു വരാനാകില്ല. ഇവ ഗാലറിയിലെ കൗണ്ടറുകളില്‍ നിന്നു വാങ്ങുകയേ നിവൃത്തിയുള്ളൂ.
ഭക്ഷണത്തിനായി 28 കൗണ്ടറുകളാണ് വിവിധ ഗാലറികളിലായുള്ളത്. ഇതില്‍ മുകള്‍ത്തട്ടിലെ 12 കൗണ്ടറുകളും കുടുംബശ്രീയുടെതാണ്. താഴെ തട്ടില്‍ വിവിധ കാറ്ററിങ് യൂണിറ്റുകളുടെ 16 കൗണ്ടറുകളുണ്ട്. ചിക്കന്‍ ബിരിയാണി, ചപ്പാത്തി, പെറോട്ട, ചിക്കന്‍, വെജിറ്റബിള്‍ കറി എന്നിവയ്‌ക്കൊപ്പം സ്‌നാക്ക്‌സ്, ചായ എന്നിവയും ലഭിക്കും. ഭക്ഷണ സാധനങ്ങളുടെ വില മുന്‍കൂട്ടി നിശ്ചയിച്ച് നഗരസഭ അംഗീകരിച്ചതാണ്.
ചിക്കന്‍ ബിരിയാണി 120 മുതല്‍ 150 രൂപയാണു വില. ചപ്പാത്തിക്കും പെറോട്ടക്കുമൊപ്പം ചിക്കന്‍ കറി കൂടി ചേര്‍ന്നുള്ള കോംബോയ്ക്ക് 100 മുതല്‍ 150 രൂപ വരെയാണു വില. ചായ 10 മുതല്‍ 15 രൂപയാണ്. സ്‌നാക്‌സ് 10 രൂപ മുതല്‍ ലഭിക്കും. വെള്ളത്തിനായി 17 കൗണ്ടറുകളുണ്ട്. കുപ്പിവെള്ളവും സോഫ്ട് ഡ്രിങ്‌സും ലഭിക്കും. 10 ഐസ്‌ക്രീം കൗണ്ടറുകളുമുണ്ട്. ഇതിനെല്ലാം എംആര്‍പി നിരക്കാണ്. പക്ഷേ കുപ്പിവെള്ളം അടപ്പ് പൊട്ടിച്ചു മാറ്റിയ ശേഷമേ നല്‍കുകയുള്ളൂ. വെള്ളത്തോടെ കുപ്പി ഗ്രൗണ്ടിലേക്ക് വലിച്ചെറിയുന്നത് ഒഴിവാക്കാനുളള സുരക്ഷാ മുന്‍കരുതലെന്ന നിലയ്ക്കാണിത്.
മത്സരത്തിന് കെസിഎ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 22.5 കോടി രൂപയുടെ അപകട ഇന്‍ഷുറന്‍സ് ആണ് എടുത്തിരിക്കുന്നത്. ഒപ്പം ഒരു ബോള്‍ പോലും ചെയ്യാതെ മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ കാണികള്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കുന്നതിനുള്‍പ്പെടെ 8 കോടി രൂപയുടെ ഇന്‍ഷുറന്‍സും ഉണ്ട്. സാമ്പത്തികമായ മറ്റ് നഷ്ടങ്ങളുമായി ബന്ധപ്പെട്ട് 1 കോടി രൂപയുടെ ഇന്‍ഷുറന്‍സുമുണ്ട്. മുപ്പത്തി അയ്യായിരത്തോളം പേര്‍ക്കാണു സ്‌റ്റേഡിയത്തില്‍ കളി കാണാന്‍ അവസരം.
https://www.facebook.com/Malayalivartha


























