പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ അമിതവേഗത്തില്‍ പാഞ്ഞ ജീപ്പിടിച്ച് ഒരു മരണം കൂടി..... അഞ്ച് മാസത്തിനിടെ അഞ്ചാമത്തെ അപകടമരണം

പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ അമിതവേഗത്തില്‍ പാഞ്ഞ ജീപ്പിടിച്ച് ഒരു മരണം കൂടി..... അഞ്ച് മാസത്തിനിടെ അഞ്ചാമത്തെ അപകടമരണമാണിത്. 5 മാസത്തിനിടെ നടന്ന 27ാമത്തെ അപകടവുമാണിത്.
ഉതിമൂട് വലികലുങ്ക് മുതല്‍ വെളിവയല്‍പടി വരെ ഏറെക്കുറെ നിരപ്പായി കിടക്കുകയാണ് പുനലൂര്‍ മൂവാറ്റുപുഴ പാത. കോന്നിപ്ലാച്ചേരി പാതയുടെ വികസനം അവസാന ഘട്ടത്തിലെത്തിയതോടെ നിരപ്പായ റോഡുകളിലൂടെ അമിത വേഗത്തിലാണ് വാഹനങ്ങളോടിക്കുന്നത്.
ഇതിനിടെ ഡ്രൈവറുടെ ശ്രദ്ധ അല്‍പം പാളിയാല്‍ എതിരെയെത്തുന്ന വാഹനങ്ങളില്‍ ഇടിക്കും. ഡ്രൈവറുടെ കയ്യില്‍ നിന്ന് വാഹനങ്ങള്‍ പാളിയും അപകടം സംഭവിക്കുകയും ചെയ്യും.
ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കാണ് ഇതെല്ലാം പൊല്ലാപ്പാകുന്നത്. തിങ്കളാഴ്ച രാത്രി 7.30ന് ഉതിമൂട് സഹകരണ ബാങ്കിനു സമീപം സ്‌കൂട്ടറില്‍ ജീപ്പിടിച്ച് പരുക്കേറ്റ കോട്ടാങ്ങല്‍ കുളത്തൂര്‍ മാമ്പറ്റ നൈനാന്‍ ഏബ്രഹാം (ജയന്‍ മാമ്പറ്റ32) മരിച്ചതാണ് അവസാന സംഭവം.
ജയനെ ഇടിച്ചിട്ട ജീപ്പ് നിര്‍ത്താതെ പോയി. റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിച്ച ശേഷം പ്ലാച്ചേരിക്കും ഉതിമൂട് വെളിവയല്‍പടിക്കും മധ്യേ 8 പേരാണ് അപകടത്തില്‍ മരിച്ചത്.
ഇട്ടിയപ്പാറ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കാറും സ്‌കൂട്ടറും തട്ടി സ്‌കൂട്ടര്‍ യാത്രക്കാരന്‍ രക്ഷപ്പെട്ടതു തലനാരിഴയ്ക്കാണ്. വണ്‍വേ തെറ്റിച്ച് ബസ് സ്റ്റാന്‍ഡ് റോഡിലേക്കു കയറുന്നതിനിടെ സ്‌കൂട്ടറില്‍ മിനര്‍വപടി ഭാഗത്തു നിന്നെത്തിയ കാര്‍ തട്ടുകയായിരുന്നു.
സ്‌കൂട്ടര്‍ യാത്രക്കാരന്‍ താഴെ വീണെങ്കിലും പരുക്കുകളില്ല. വണ്‍വേ തെറ്റിച്ചെത്തുന്ന വാഹനങ്ങള്‍ ഇത്തരത്തില്‍ തുടരെ അപകടത്തില്‍പ്പെടുന്നുണ്ട്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ വാഹനങ്ങള്‍ ഓടിക്കുന്നതാണ് അപകടങ്ങള്‍ക്കെല്ലാം അടിസ്ഥാനമായിട്ടുള്ളത്.
"
https://www.facebook.com/Malayalivartha


























