പാലക്കാട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു.... ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍, കുടുംബവഴക്കാണ് ഈ കടുംകൈയ്ക്ക് കാരണമെന്ന് സൂചന

പാലക്കാട് കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു.... ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലായി. പാലക്കാട് കോതക്കുറിശ്ശിയിലാണ് സംഭവം നടന്നത്. രജനി (38) ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തു. മകള്‍ അനഘയ്ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ മകള്‍ ചികിത്സയിലാണ്.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെയും മകളെയും കൃഷ്ണദാസ് വെട്ടുകയായിരുന്നുവെന്നാണ് വിവരം.
്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃഷ്ണദാസ് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് അയല്‍വാസികള്‍ .
"
https://www.facebook.com/Malayalivartha


























