വൈപ്പിനില്‍ ജോലി സ്ഥലത്ത് ഭാര്യയെ വിളിച്ചിറക്കി ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു.... സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ഒടുവില്‍ പിടിയില്‍

വൈപ്പിനില്‍ എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു. പോസ്റ്റ് വുമണ്‍ ആയ യുവതിയെ പോസ്റ്റ് ഓഫീസില്‍നിന്നു വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു.
ഇന്നലെ രാവിലെ 11.30-നാണ് സംഭവം നടന്നത്. ബസ് ജീവനക്കാരനും കാക്കനാട് സ്വദേശിയുമായ ഭര്‍ത്താവ് ഫൈസല്‍ സംഭവ ശേഷം ഓടി രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
പ്രണയിച്ച് വിവാഹിതരായ ഇരുവരും കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്നു ജീവിക്കുകയായിരുന്നു. പരുക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .
https://www.facebook.com/Malayalivartha


























