ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്ക് പറയുമെന്ന് പേടിച്ച് വീടു വിട്ട പതിനഞ്ചുകാരനെ കണ്ടെത്തി

ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്ക് പറയുമെന്ന് പേടിച്ച് വീടു വിട്ട പതിനഞ്ചുകാരനെ കണ്ടെത്തി. ഒടുവില്‍ പോലീസ് വീട്ടുകാരോടൊപ്പം കുട്ടിയെ അയച്ചു.
പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാര്‍ഥിയാണ് തിങ്കളാഴ്ചയാണ് സ്‌കൂള്‍ വിട്ടശേഷം നാട്ടുവിട്ടത്. എസ്.എസ്.എല്‍.സി.യുടെ ഓണപ്പരീക്ഷയുടെ മലയാളത്തിന് മാര്‍ക്ക് കുറവായിരുന്നു.
റാന്നിയില്‍ നിന്ന് കട്ടപ്പനയ്ക്കുള്ള സ്വകാര്യബസില്‍ യാത്രചെയ്ത കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ ഉപ്പുതറ പോലീസിനെ വിവരം അറിയിച്ചു.
ഇതേ തുടര്‍ന്ന് രാത്രി എട്ടുമണിയോടെ പരപ്പില്‍ എത്തിയപ്പോള്‍ പോലീസ് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം വീട്ടുകാരെ വിവരം അറിയിച്ചു. രാത്രി പതിനൊന്നരയോടെ വീട്ടുകാര്‍ എത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.
"
https://www.facebook.com/Malayalivartha


























