പോപ്പുലർ ഫ്രണ്ടിനെ വേരോടെ പിഴുതെറിയണം; അത്രമാത്രം ആക്രമണങ്ങൾ അഴിച്ചു വിട്ടിട്ടുണ്ട്; പുതിയ തലമുറയെ വഴിതെറ്റിക്കുന്ന മുദ്രാവാക്യമാണ് സംഘടന മുഴക്കുന്നത്; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനത്തിനൊപ്പം നിൽക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. ഇപ്പോൾ നിരോധനത്തിന് ഒപ്പം നിൽക്കുകയാണെന്ന് ലീഗ് നേതാവ് എം.കെ.മുനീർ വ്യക്തമാക്കി. മാത്രമല്ല പല സ്ഥലങ്ങളില്‍ നിരവധി അക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ള സംഘടനയാണ് പിഎഫ്‌ഐ എന്നും പുതിയ തലമുറയെ വഴിതെറ്റിക്കുന്ന മുദ്രാവാക്യമാണ് സംഘടന എപ്പോഴും മുഴക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം തന്നെ പോപ്പുലർ ഫ്രണ്ടിനെ വേരോടെ പിഴുതെറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിമി എന്ന സംഘടനയെ നിരോധിച്ചതിന് പിന്നാലെയാണ് അവർ മറ്റ് പേരുകളിൽ പ്രവർത്തനം ആരംഭിച്ചത്. അതിനാൽ തക്കതായ കാരണം കണ്ടെത്തി നിരോധിച്ചിട്ടുണ്ടെങ്കിൽ ആ നിലപാടിനൊപ്പം നിൽക്കും. ഇതിനെ ആശയപരമായി നേരിടണമെന്നും ഇല്ലെങ്കിൽ ഇത് മറ്റ് പല രൂപങ്ങളിലും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ നിരോധനങ്ങൾ രാജ്യത്ത് നടക്കാറുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ടിന്റെ ആശയങ്ങൾ പിന്തുടരുന്ന ചെറുപ്പക്കാരോട് ഇനി പറയാനുള്ളത്. നിങ്ങൾ ഈ ആശയത്തെ കൈവെടിയുക. സമാധാനാന്തരീക്ഷത്തിൽ ഒന്നിച്ചു നിന്നാൽ മാത്രമേ ഫാസിസത്തെ നേരിടാൻ സാധിക്കുകയുള്ളു’ എന്നും എം.കെ.മുനീർ പറഞ്ഞു.
രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ അഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചത്.
https://www.facebook.com/Malayalivartha


























