ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച്കമ്മിറ്റി റദ്ദാക്കണമെന്ന സെനറ്റ് പ്രമേയത്തിൽ എന്ത് നടപടിയെടുത്തെന്ന് വിസി; സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്നത് ചാൻസലറുടെ ഉത്തരവാണ്;അത് അനുസരിച്ചേ മതിയാവൂ; കേരള സർവകലാശാലാ വി.സിയുടെ ചോദ്യത്തിന് മറുപടി കത്തുമായി ഗവർണ്ണർ

പുതിയ വൈസ്ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ തിങ്കളാഴ്ച്ച തന്നെ നിയമിക്കണമെന്ന് ഗവർണർ കടുപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ ഗവർണ്ണറുടെ ആ ഉത്തരവിനെ പരിഗണിക്കാതെയുള്ള നീക്കമായിരുന്നു കേരള വൈസ് ചാൻസിലർ നടത്തിയത്. ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച്കമ്മിറ്റി റദ്ദാക്കണമെന്ന സെനറ്റ് പ്രമേയത്തിൽ എന്ത് നടപടിയെടുത്തെന്നു കേരള സർവകലാശാലാ വി.സി ഡോ.മഹാദേവൻ പിള്ള അങ്ങോട്ട് ചോദിക്കുകയുണ്ടായി.
എന്നാൽ ഇപ്പോൾ ഇതാ വിസിക്ക് മറുപടി കത്ത് അയച്ചിരിക്കുകയാണ് ഗവർണർ. അക്ഷരാർത്ഥത്തിൽ താക്കീതാണ് ഗവർണർ നൽകിയിരിക്കുന്നത്.സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്നത് ചാൻസലറുടെ ഉത്തരവാണ്. അത് അനുസരിച്ചേ മതിയാവൂ എന്നാണ് ഗവർണർ വി.സിക്ക് മറുപടിക്കത്ത് നൽകി ഓർമ്മപ്പെടുത്തിയിരിക്കുന്നത്. പ്രതിനിധിയെ നിർദേശിച്ചാലും ഇല്ലെങ്കിലും സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുമെന്നും ഗവർണർ നിലപാട് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് .
സെനറ്റ് പ്രതിനിധിയെ ആവശ്യപ്പെട്ട് കൊണ്ട് ഗവർണർ സർവകലാശാലയ്ക്ക് അയച്ച അഞ്ചാമത്തെ കത്തായിരുന്ന ഇന്നലത്തേത്. എന്നാൽ ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സ്റ്റാൻഡിംഗ് കൗൺസിലിന്റെ നിയമോപദേശം കിട്ടിയിരുന്നു. ഇതടക്കം വി.സി തിങ്കളാഴ്ച കത്ത് കൊടുത്തിരുന്നു. എന്നാൽ സെർച്ച്കമ്മിറ്റി പിൻവലിക്കണമെന്ന സെനറ്റ് പ്രമേയത്തിന് വലിയ പ്രാധാന്യം നൽകുന്നില്ലെന്ന നിലപാടാണ് രാജ്ഭവൻ സ്വീകരിച്ചിരിക്കുന്നത്.
മാത്രമല്ല വി.സിയുടെ ചോദ്യത്തിന് ഗവർണർ മറുപടി നൽകില്ലെന്നും രാജ്ഭവൻ വ്യക്തമാക്കുകയും ചെയ്തു . കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടിയെ വൈസ്ചാൻസലർ വിമർശിക്കുന്ന സാഹചര്യമുണ്ടായി.
മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് സർവകലാശാലാ ചട്ടപ്രകാരം വേണ്ടത്. രണ്ടംഗസമിതിയിലേക്ക് പ്രതിനിധിയെ നോമിനേറ്റ് ചെയ്യാനാവില്ല എന്നതാണ് സത്യാവസ്ഥ. സെനറ്റ് വിളിച്ചു ചേർക്കാൻ ചാൻസലർ ആവശ്യപ്പെട്ടു. രണ്ടംഗ സെർച്ച്കമ്മിറ്റി റദ്ദാക്കണമെന്ന ആഗസ്റ്റ് 20ലെ സെനറ്റ് പ്രമേയത്തിൽ ചാൻസലറുടെ നിലപാട് ആ സെനറ്റിൽ തനിക്ക് വിശദീകരിക്കേണ്ടി വരുമെന്ന സാഹചര്യമാണ് നിലനിൽക്കുന്നത് .അതുകൊണ്ടാണ് ചാൻസലറുടെ നിലപാട് കത്ത് അയച്ച് ചോദിച്ചത്.
https://www.facebook.com/Malayalivartha


























