തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സ്ഥാപനങ്ങളില്‍ നിയമിക്കാമെന്നു കബളിപ്പിച്ച് മാവേലിക്കര സ്വദേശികള്‍ തട്ടിയത് കോടികള്‍; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നൂറോളം പേരില്‍ നിന്നും നാലുകോടിരൂപ തട്ടിയെടുത്തു; ഞെട്ടിത്തരിച്ച് മലയാളികൾ

കോടികളുടെ തട്ടിപ്പ് പിടികൂടി പോലീസ് . തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സ്ഥാപനങ്ങളില്‍ നിയമിക്കാമെന്നു കബളിപ്പിച്ച് മാവേലിക്കര സ്വദേശികള്‍ കോടികള്‍ തട്ടിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നൂറോളം പേരില്‍ നിന്നും നാലുകോടിരൂപ തട്ടിയെടുത്തു.
ഇവർ തട്ടിച്ചെടുത്ത തുക 10 കോടി കടന്നിരിക്കുകയാണ്. പ്രതികള്‍ തട്ടിപ്പു തുടങ്ങിയത് 2017-ലാണ്. ചെട്ടികുളങ്ങര കടവൂര്‍ കല്ലിട്ടകടവില്‍ വിനീഷ് രാജന്‍ (34), കടവൂര്‍സ്വദേശി രാജേഷ് (34), പേള പള്ളിയമ്പില്‍ അരുണ്‍ (24), കണ്ണമംഗലം സ്വദേശിനി ബിന്ദു (43), പല്ലാരിമംഗലം മങ്ങാട്ട് സന്തോഷ് കുമാര്‍ (52) തുടങ്ങിയവരാണു മുഖ്യപ്രതികള്‍. പ്രതികളിലൊരാളായ ഈരേഴവടക്ക് സ്വദേശി ദീപു ത്യാഗരാജന്‍ (34) വിദേശത്താണ്.
ആറു ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി 60 കേസുകളെടുത്തു .14 പേര്‍ ജയിലിലാണ്. പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലുമാണ്. ഹരിപ്പാട് സ്റ്റേഷനില്‍ ചൊവ്വാഴ്ച ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് .ലക്ഷം മുതല്‍ 18.5 വരെ ലക്ഷം രൂപ ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിപ്പുകാര്‍ വാങ്ങിയെന്ന് മനസിലാക്കാൻ സാധിച്ചിരിക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നൂറോളം പേരില്‍ നിന്നും നാലുകോടിരൂപ തട്ടിയെടുത്തെന്നു മനസിലായി. തുക 10 കോടി കടന്നാലും അദ്ഭുതപ്പെടാനില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആറു ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി 60 കേസുകളാണെടുത്തിരിക്കുന്നത്. 14 പേര്‍ ജയിലിലായി.
പ്രതികളുമായി അടുത്തുബന്ധമുണ്ടായിരുന്ന മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലുമായി. തട്ടിപ്പിനിരയായവരുടെ എണ്ണം ഇനിയുമുയരുമെന്നാണു സൂചന. ഹരിപ്പാട് സ്റ്റേഷനില്‍ ചൊവ്വാഴ്ച ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ലക്ഷം മുതല്‍ 18.5 വരെ ലക്ഷം രൂപ ഉദ്യോഗാര്‍ഥികളില്‍നിന്നു തട്ടിപ്പുകാര്‍ വാങ്ങിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
https://www.facebook.com/Malayalivartha

























