പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾ നടന്ന ആലുവയിൽ കേന്ദ്രസേനയെത്തി; കേരളത്തിൽ കനത്ത ജാഗ്രത

പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുകയാണ്. ഇത്തരത്തിലൊരു അവസ്ഥയിൽ സുരക്ഷ ക്രമീകരണങ്ങൾ സംസ്ഥാനത്ത് വർധിപ്പിച്ചിരിക്കുകയാണ്.പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിലടക്കം പൊലീസിനെ കൂടുതൽ വിന്യസിച്ചിരിക്കുകയാണ് ഇപ്പോൾ. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഇന്റലിജൻസ് റിപ്പോർട്ട് വന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചത്. മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകളിലും സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ആലുവയിൽ കേന്ദ്രസേനയെത്തി.പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾനടന്നത് ആലുവയിലാണ്. അതിനാൽ ഇവിടുത്തെ ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തിരിക്കുകയാണ്. പള്ളിപ്പുറം ക്യാംപിൽ നിന്നുള്ള സിആർപിഎഫിന്റെ 15 അംഗ സംഘമായിരുന്നു സ്ഥലത്ത് എത്തിയത്.
നിരോധനത്തിന് പിന്നാലെ സംഘടനയുടെ വിവിധ ഓഫിസുകൾ അടച്ചു പൂട്ടി സീൽ ചെയ്യുന്ന നടപടിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതോടെയാണ് അക്രമ സാധ്യതയുണ്ടാകുമെന്ന റിപ്പോർട്ട് വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ സർക്കാർ സുരക്ഷാ സേനയെ വിന്യസിച്ചത്. ആലുവയിലെ ഓഫിസ് ഉൾപ്പടെ അടച്ചു പൂട്ടാനുള്ള നടപടികളുണ്ടാകുകയാണ് .
ഈയൊരു സാഹചര്യത്തിൽ ആക്രമണ സംഭവങ്ങൾ ഉണ്ടാകാമെന്ന സൂചന രഹസ്യാന്വേഷണ റിപ്പോർട്ടിലൂടെ കിട്ടി. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ നേരിടുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുമായി പൊലീസ് തലത്തിൽ യോഗങ്ങൾ ചേർന്നിരിക്കുകയാണ്. അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ഘട്ടത്തിൽ തുടർ നടപടികൾ തീരുമാനിക്കാൻ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തുവാനിരിക്കുകയാണ് .
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത് മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ്. കേന്ദ്രത്തിന്റെ നിർദേശങ്ങൾ കിട്ടിയാൽ പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ സീൽ ചെയ്യുന്ന നടപടികൾ ഇന്നു തന്നെ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ് . പോപ്പുലർ ഫ്രണ്ട് ഓഫിസുകളും പൊലീസ് നിരീക്ഷണത്തിലാണ് ഉള്ളത്. അതേസമയം കേരളത്തിലെ ഉന്നത രാഷ്ട്രീയ-സാമൂഹ്യ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലിസ്റ്റ് തയ്യാറാക്കിയെന്നാണ് എൻഐഎ വെളിപ്പെടുത്തിയിരുന്നു .
കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാക്കളെയും സാമൂഹ്യ നേതാക്കളെയും വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി. എൻഐ എ നടത്തിയ അന്വേഷണത്തിൽ തെളിവുകൾ കണ്ടെത്തിയെന്നും വിവരങ്ങൾ പുറത്ത് വരികയാണ്. ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തതായി എൻ ഐ എ തന്നെ വ്യക്തമാക്കി.അതേസമയം ഭീകരവാദ സംഘടനകളുമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഭീകരവാദ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ നിയമവിരുദ്ധ സംഘടനയാകുമ്പോൾ ഭീകരവാദ സംഘടനയായി തന്നെ പരിഗണിക്കപ്പെടുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha

























