ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകും... ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റനായി സഞ്ജു കളിക്കും

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമില്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമെന്ന് ബി. സി.സി ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. സഞ്ജു സാംസണ്‍ മികച്ച ക്രിക്കറ്ററാണെന്നും ഇനിയും ധാരാളം അവസരങ്ങള്‍ തേടിയെത്തുമെന്നും ഗാംഗുലി പറഞ്ഞു. കേരളം കൂടുതല്‍ രാജ്യാന്തര ക്രിക്കറ്റ് മാച്ചുകള്‍ക്ക് വേദിയാകും. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഊഴം അനുസരിച്ചാണ് മാച്ചുകള്‍ അനുവദിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. കെസിഎ ആസ്ഥാനം സന്ദര്‍േശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൗരവ് ഗാംഗുലി.
എന്നാല്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്ക്കു ശേഷം നടക്കേണ്ട ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാല്‍ പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാകും ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുക. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റനായി സഞ്ജു കളിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്..
ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍ 27 വയസ്സുകാരനായ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എ ടീമിനെ നയിച്ച സഞ്ജു 3–0ന് പരമ്പര സ്വന്തമാക്കിയിരുന്നു. 29, 37, 54 എന്നിങ്ങനെയാണ് ന്യൂസീലന്‍ഡ് എ ടീമിനെതിരെ സഞ്ജു നേടിയ സ്‌കോറുകള്‍. ഒക്ടോബര്‍ ആറിന് റാഞ്ചിയിലാണ് ആദ്യ ഏകദിന മത്സരം. രണ്ടാം മത്സരം റാ!ഞ്ചിയില്‍തന്നെ ഒക്ടോബര്‍ ഒന്‍പതിനും മൂന്നാം മത്സരം ഡല്‍ഹിയില്‍ 11നും നടക്കും. ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ടെംബ ബാവുമ നയിക്കുന്ന ടീമില്‍ ദക്ഷിണാഫ്രിക്കയുടെ പ്രമുഖതാരങ്ങളെല്ലാം കളിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























