കേരളത്തെ മുൾമുനയിൽ നിർത്തിയ ചോദ്യം... ഇടതുമുന്നണി മന്ത്രിയുടെ ഭീകര സംഘടനാ ബന്ധം! പിണറായിയുടെ അറിവോടെ? കേന്ദ്രം കേരളത്തെ മാന്തിപ്പറിക്കും...

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടെ കനത്ത ജാഗ്രതയിലാണ് സംസ്ഥാന പൊലീസും ആഭ്യന്തര മന്ത്രാലയവും. നിരോധന ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ തന്നെ കേരളത്തിലെ പിഎഫ്‌ഐ ഓഫീസുകള്‍ മുദ്രവെയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
പോപ്പുലര്‍ ഫ്രണ്ടിലും നിരോധിച്ച അനുബന്ധ സംഘടനകളിലും തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സഹായങ്ങള്‍ നല്‍കുന്നതും കുറ്റകരമായിരിക്കും. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന മന്ത്രിസഭയിൽ നിരോധിത സംഘടനയുമായി ബന്ധമുള്ള ഒരു മന്ത്രിയുണ്ടെന്ന വെളിപ്പെടുത്തൽ ശക്തമാകുന്നത്.
നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷന്‍-കേരളയുമായി ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ ഐഎന്‍എല്ലുമായി ബന്ധമുണ്ടെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിക്കുന്നത്. ഐഎന്‍എല്‍ അധ്യക്ഷൻ തന്നെയാണ് റിഹാബ് കേരളയുടെയും അധ്യക്ഷന്‍. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ആണ് റിഹാബ് ഫൗണ്ടേഷന്റെ ജനറല്‍ സെക്രട്ടറിയെന്നുമാണ് സുരേന്ദ്രൻ ആരോപിച്ചിരിക്കുന്നത്.
ഭീകര സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഐഎന്‍എല്ലിനെ ഇടതുമുന്നണിയില്‍ നിന്നും മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. റിഹാബ് ഫൗണ്ടേഷന്‍ ഭീകര സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന സംഘടനയാണ്. പിഎഫ്ഐയ്ക്ക് ഫണ്ട് നല്‍കുന്നതും റിഹാബ് ഫൗണ്ടേഷനാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
"ഐഎൻഎല്ലിന്റെ ഉന്നത നേതാവായ മുഹമ്മദ് സുലൈമാനും രാജ്യത്ത് തീവ്രവാദ ഫണ്ടിംഗ് നിരോധിച്ചിട്ടുള്ള സംഘടനകളിലൊന്നായ റിഹാബ് ഫൗണ്ടേഷന്റെ ചുക്കാൻ പിടിക്കുന്നു. തുറമുഖ മന്ത്രിയും ഐഎൻഎൽ ദേശീയ സെക്രട്ടറിയുമായ അഹമ്മദ് ദേവർകോവിലിനും റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ട്." സുരേന്ദ്രൻ ആരോപിച്ചു.
ഇത്തരമൊരു സംഘടനയുമായി ബന്ധമുള്ള ദേവർകോവിലിന് എങ്ങനെ സംസ്ഥാന മന്ത്രിസഭയിലെ അംഗമായും എൽഡിഎഫ് ഘടകകക്ഷി നേതാവായും തുടരാനാകുമെന്ന് ബിജെപി നേതാവ് ആശ്ചര്യപ്പെട്ടു. നിരോധിക്കപ്പെട്ട സംഘടനയുടെ തലവന്‍ എങ്ങനെയാണ് മന്ത്രി സഭയിലിരിക്കുന്നത് എന്ന സുപ്രധാന ചോദ്യമാണ് സുരേന്ദ്രൻ ഉയർത്തിയിരിക്കുന്നത്. നിരോധിത സംഘടനയുടെ അധ്യക്ഷന്‍ എങ്ങനെ ഇടതു മുന്നണിയില്‍ ഘടക കക്ഷിയായി പ്രവര്‍ത്തിക്കും.
മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുമെന്ന പ്രതിജ്ഞ ലംഘിച്ചു. ഇവര്‍ മുന്നണിയിലും മന്ത്രിസഭയിലും തുടരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. ഐഎന്‍എല്ലിനെ എല്‍ഡിഎഫില്‍ നിന്നും മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിഎഫ്‌ഐയുടെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇൻഡയുടെയും (എസ്ഡിപിഐ) പിന്തുണയോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ബിജെപി നേതാവ് എൽഡിഎഫിനോടും യുഡിഎഫിനോടും ആവശ്യപ്പെട്ടു. മറ്റൊരു സംസ്ഥാനത്തും ലഭിക്കാത്ത രാഷ്ട്രീയ സ്വീകാര്യത പിഎഫ്‌ഐക്കും എസ്ഡിപിഐക്കും നൽകിയതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനും സിപിഎമ്മിനും മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
വളരെ ഗുരുതരമായ ആരോപണമാണ് കെ. സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്. അതിന് നിലവിൽ തുറമുഖവകുപ്പ് മന്ത്രി കൂടിയായ അഹമ്മദ് ദേവർ കോവിൽ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ആരോപണങ്ങൾ ഒന്നും അദ്ദേഹം അംഗീകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ആരോപണം തള്ളി പാര്‍ട്ടി നേതൃത്വം.
റിഹാബ് ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമില്ലെന്ന് ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാനും സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു. സുരേന്ദ്രന്റെത് അടുത്ത കാലത്തെ വലിയ വിവരക്കേടും അസംബന്ധവുമാണെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. ഒരു പാര്‍ട്ടിയുടെ പ്രസിഡന്റ് മറ്റൊരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ തെളിവ് ഹാജരാക്കണം. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി ഒരിക്കലും ബന്ധമില്ല. അങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അത് സുരേന്ദ്രന്‍ തെളിയിക്കണമെന്ന് വെല്ലുവിളിക്കുന്നു. ഐ.എന്‍.എല്ലിനും പോഷക സംഘടനകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനമുണ്ട്. അതിന് റിഹാബ് ഫൗണ്ടേഷന്റെ സഹായം വേണ്ട. റിഹാബിന്റെ പ്രവര്‍ത്തനം ശരിയല്ലെന്ന് കണ്ടായിരിക്കാം മുഹമ്മദ് സുലൈമാന്‍ അതില്‍ നിന്ന് പിന്മാറിയതെന്നും കാസിം ഇരിക്കൂര്‍ പ്രതികരിച്ചു.
റിഹാബ് ഫൌണ്ടേഷൻ തുടക്കത്തിൽ നല്ല സംഘടനയായാണ് പ്രവർത്തിച്ചിരുന്നതെന്നും പിന്നീട് തീവ്രവാദ സംഘങ്ങൾ നുഴഞ്ഞു കയറിയതോടെ മുഹമ്മദ് സുലൈമാൻ അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും നേതാക്കൾ വിശദീകരിച്ചു. റീഹാബ് ഫൗണ്ടറിനുമായി നിലവിൽ മുഹമ്മദ് സുലൈമാന് ബന്ധമില്ല. അദ്ദേഹമിപ്പോൾ ഐഎൻഎൽ പാർട്ടി പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ നൽകി മുന്നോട്ട് പോകുകയാണെന്നും നേതാക്കൾ വിശദീകരിച്ചു.
റിഹാബ് ഫണ്ടേഷനുമായി ബന്ധമില്ലെന്ന് ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാനും പ്രതികരിച്ചു. മുന്‍പ് ട്രസ്റ്റി അംഗമായിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് അതില്‍ നിന്ന് പിന്മാറി. ഇപ്പോള്‍ റിഹാബിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ ആരാണെന്ന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഈ മറുപടി ഒട്ടും തൃപ്തികരമല്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.
പിഎഫ്ഐ നിരോധനത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎൽ- റിഹാബ് ഫൗണ്ടേഷൻ ബന്ധത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദം ഉയർന്നത്. പിഎഫ്ഐക്കൊപ്പം നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎൽ ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാനും മന്ത്രി അഹമ്മദ് ദേവർകോവിലിനും അടുത്ത ബന്ധമെന്നായിരുന്നു ബിജെപി ആരോപണം.
അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നടപടി. കേന്ദ്ര സർക്കാർ അഞ്ച് വർഷത്തെ നിരോധനമാണ് ഈ സംഘടനകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്നത്.
റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വുമണ്‍ ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹേബ് ഫൗണ്ടേഷന്‍ എന്നിവയാണ് നിരോധനം ഏര്‍പ്പെടുത്തിയ അനുബന്ധ സംഘടനകള്‍.
യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ അല്ലെങ്കിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അംഗത്വം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടനകള്‍ രൂപീകരിച്ചത്.
പോപ്പുലര്‍ ഫ്രണ്ടും അതിന്‍റെ അനുബന്ധ സംഘടനകളും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍, രാജ്യത്തിന്‍റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളതെന്ന് ഉത്തരവില്‍ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സംഘടന ഓഫീസുകളിലും നേതാക്കന്മാരുടെ വസതികളിലും അടക്കം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ച്ചയായി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയുള്ള നപടി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമായും ഏഴ് കാര്യങ്ങളാണ് ചൂണ്ടികാട്ടുന്നത്. കേരളത്തില്‍ സജ്ഞിത്ത്, നന്ദു, അഭിമന്യൂ കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷനില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
പിന്നാലെ ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് ആര്‍.എസ്.എസ് കാര്യാലയത്തില്‍ അടക്കം സുരക്ഷ ഏര്‍പ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിയുള്ള ആര്‍എസ്എസ് നേതാക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. പള്ളിപ്പുറത്തെ സിആര്‍പിഎഫ് ക്യാംപില്‍ നിന്നുള്ള 15 അംഗ സംഘമാണ് ആര്‍എസ്എസ് കാര്യാലയത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘവും സ്ഥലത്തെത്തിയിരുന്നു.
പിഎഫ്ഐ കേന്ദ്രങ്ങളിലെ റെയ്ഡിനും നേതാക്കളുടെയും പ്രവര്‍ത്തകരുടെയൂം അറസ്റ്റിനും പിന്നാലെയാണ് സംഘടന കേന്ദ്രസര്‍ക്കാര്‍ ഇന്നു പുലര്‍ച്ചെ നിരോധിച്ചത്. ഇതിനു പിന്നാലെ എറണാകുളം ജില്ലയില്‍ സുരക്ഷയ്ക്കയി കേന്ദ്രസേനയും രഹസ്യ പോലും എത്തുകയായിരുന്നു. മധ്യകേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനു മുന്നോടിയായിട്ടാണ് പ്രധാന നഗരങ്ങളിലെല്ലാം കേന്ദ്രസേനയെ വിന്യസിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള സംഘമുള്‍പ്പെടെ സിആര്‍പിഎഫിന്റെ മൂന്ന് സംഘങ്ങളാണ് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























