നിരോധിച്ചത് കാര്യമായി! ഇല്ലേൽ രാജ്യം കുട്ടിച്ചോറാക്കും! വൻ സന്നാഹങ്ങൾ ഇങ്ങനെ... നടപടിയിൽ കൈയ്യടിച്ച് നേതാക്കൾ

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നടപടി. കേന്ദ്ര സർക്കാർ അഞ്ച് വർഷത്തെ നിരോധനമാണ് ഈ സംഘടനകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്നത്.
റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വുമണ്‍ ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍, റിഹേബ് ഫൗണ്ടേഷന്‍ എന്നിവയാണ് നിരോധനം ഏര്‍പ്പെടുത്തിയ അനുബന്ധ സംഘടനകള്‍.
യുവജനങ്ങൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ഇമാമുമാർ, അഭിഭാഷകർ അല്ലെങ്കിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അംഗത്വം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടനകള്‍ രൂപീകരിച്ചത്.
പോപ്പുലര്‍ ഫ്രണ്ടും അതിന്‍റെ അനുബന്ധ സംഘടനകളും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ-രാഷ്ട്രീയ സംഘടന എന്ന നിലയിലുള്ള പരസ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍, രാജ്യത്തിന്‍റെ ഭരണഘടനാ വ്യവസ്ഥയെയും ജനാധിപത്യ സങ്കല്‍പ്പത്തെയും തകര്‍ക്കുന്ന തരത്തില്‍ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ തീവ്രവാദികളാക്കാനുള്ള രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിന് ഉള്ളതെന്ന് ഉത്തരവില്‍ ആഭ്യന്ത്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സംഘടന ഓഫീസുകളിലും നേതാക്കന്മാരുടെ വസതികളിലും അടക്കം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തുടര്‍ച്ചയായി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയുള്ള നപടി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമായും ഏഴ് കാര്യങ്ങളാണ് ചൂണ്ടികാട്ടുന്നത്. കേരളത്തില്‍ സജ്ഞിത്ത്, നന്ദു, അഭിമന്യൂ കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷനില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.
പിന്നാലെ ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു. ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് ആര്‍.എസ്.എസ് കാര്യാലയത്തില്‍ അടക്കം സുരക്ഷ ഏര്‍പ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിയുള്ള ആര്‍എസ്എസ് നേതാക്കള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. പള്ളിപ്പുറത്തെ സിആര്‍പിഎഫ് ക്യാംപില്‍ നിന്നുള്ള 15 അംഗ സംഘമാണ് ആര്‍എസ്എസ് കാര്യാലയത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘവും സ്ഥലത്തെത്തിയിരുന്നു.
പിഎഫ്ഐ കേന്ദ്രങ്ങളിലെ റെയ്ഡിനും നേതാക്കളുടെയും പ്രവര്‍ത്തകരുടെയൂം അറസ്റ്റിനും പിന്നാലെയാണ് സംഘടന കേന്ദ്രസര്‍ക്കാര്‍ ഇന്നു പുലര്‍ച്ചെ നിരോധിച്ചത്. ഇതിനു പിന്നാലെ എറണാകുളം ജില്ലയില്‍ സുരക്ഷയ്ക്കയി കേന്ദ്രസേനയും രഹസ്യ പോലും എത്തുകയായിരുന്നു. മധ്യകേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനു മുന്നോടിയായിട്ടാണ് പ്രധാന നഗരങ്ങളിലെല്ലാം കേന്ദ്രസേനയെ വിന്യസിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള സംഘമുള്‍പ്പെടെ സിആര്‍പിഎഫിന്റെ മൂന്ന് സംഘങ്ങളാണ് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























