ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു... മകള്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍

ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെട്ടേറ്റ മകള്‍ അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണ്. കോതക്കുറിശ്ശി സ്വദേശി കിഴക്കേപ്പുരയ്ക്കല്‍ രജനിയാണ് ഭര്‍ത്താവില്‍ നിന്ന് വെട്ടേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. മകള്‍ അനഘയ്ക്ക് കഴുത്തിന് വെട്ടേറ്റിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
ഭര്‍ത്താവ് കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ കൃഷ്ണദാസിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് പൊലീസിന്റെ നീക്കം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.
കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന രജനിയെ ഭര്‍ത്താവ് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കടിയേറ്റും ശരീരമാസകലം വെട്ടേറ്റും ഗുരുതര പരിക്കേറ്റു. ഒറ്റപ്പാലത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























