ഒത്തുതീര്‍പ്പായി...... യുവതിക്ക് 80 ലക്ഷം രൂപ കൈമാറി..... പണം നല്‍കിയതോടെ എല്ലാ കേസുകളും പിന്‍വലിച്ച് യുവതി, ബിനോയ് കോടിയേരിയുടെ പേരില്‍ ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗക്കേസ് അവസാനിപ്പിച്ചു

ഒത്തുതീര്‍പ്പായി...... യുവതിക്ക് 80 ലക്ഷം രൂപ കൈമാറി..... പണം നല്‍കിയതോടെ എല്ലാ കേസുകളും പിന്‍വലിച്ച് യുവതി, ബിനോയ് കോടിയേരിയുടെ പേരില്‍ ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗക്കേസ് അവസാനിപ്പിച്ചു.
80 ലക്ഷം രൂപയ്ക്കാണ് കേസ് ഒത്തുതീര്‍പ്പുവ്യവസ്ഥപ്രകാരം അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കി. യുവതിക്ക് പണം നല്‍കിയതിന്റെ രേഖയും സമര്‍പ്പിച്ചു. കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീര്‍പ്പുവ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല.
ജസ്റ്റിസുമാരായ ആര്‍.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇരുവരുടെയും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിച്ചു. നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷന്‍ ബെഞ്ച് വിവാഹക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാനായി ബിനോയിയോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ആ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവര്‍ക്കും ആശ്വാസമായി കേസ് ഒത്തുതീര്‍പ്പിലെത്തിയത്.
2019-ലാണ് യുവതി ബിനോയിയുടെ പേരില്‍ ഓഷിവാര പോലീസില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി മുംബൈയില്‍ താമസിക്കുകയാണിവര്‍. കുട്ടിയെ വളര്‍ത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി. വ്യാജക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹര്‍ജി നല്‍കിയപ്പോള്‍ ബോംബെ ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് നിര്‍ദേശിച്ചു. ലോക്ഡൗണിനു ശേഷം കോടതിയുടെ പ്രവര്‍ത്തനം സാധാരണനിലയിലേക്ക് ആയപ്പോള്‍ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. കേസില്‍ ദിന്‍ദോഷി സെഷന്‍സ് കോടതി കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീര്‍പ്പുമായി യുവതിയെ ബിനോയ് സമീപിച്ചത്.
രണ്ടുപേരും ചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു.
"
https://www.facebook.com/Malayalivartha

























