യാത്രയായത് ഒരുമിച്ച്...സങ്കടം അടക്കാനാവാതെ ഉറ്റവര്‍... കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കൂട്ടുകാര്‍ മുങ്ങി മരിച്ചു

യാത്രയായത് ഒരുമിച്ച്...സങ്കടം അടക്കാനാവാതെ ഉറ്റവര്‍... കാസര്‍കോട് പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കൂട്ടുകാര്‍ മുങ്ങി മരിച്ചു
പയസ്വിനിപ്പുഴയിലെ ബാവിക്കര റഗുലേറ്ററിന് സമീപത്തായി കുളിക്കാനിറങ്ങിയ നാലംഗസംഘത്തിലെ കൂട്ടുകാരായ രണ്ടുപേരാണ് മുങ്ങിമരിച്ചത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്.
കൊല്ലം ചിറക്കരയിലെ വി. വിജിത്ത് (23), തിരുവനന്തപുരം കടയ്ക്കാവൂര്‍ കീഴാറ്റിങ്ങല്‍ കോട്ടപ്പുറം വീട്ടിലെ ആര്‍.രഞ്ജു (24) എന്നിവരാണ് മരിച്ചത്.
കൂടെ കുളിക്കാനിറങ്ങിയ കൊളത്തൂര്‍ കല്ലളിയിലെ കെ.ശ്രീവിഷ്ണു (23), പരവനടുക്കം മണിയങ്ങാനത്തെ സി.വിഷ്ണു (22) എന്നിവര്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം പള്ളിക്കാട് കടവില്‍ വീട്ടിലെ എസ്.വൈശാഖ് (25), കുമ്പള കൊറങ്ങല വീട്ടിലെ അബ്ദുല്‍ഖാദര്‍ സിനാന്‍ (22) എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇവര്‍ പുഴക്കരയിലായിരുന്നു. ചെന്നൈ ശ്രീപെരുമ്പത്തൂരിലെ സിപാരോ ടൂള്‍സ് നിര്‍മാണക്കമ്പനിയിലെ ജീവനക്കാരാണ് ആറുപേരും.
അബ്ദുല്‍ഖാദര്‍ സിനാന്‍ ഒഴികെയുള്ളവര്‍ 25-ന് ഗോവയിലേക്ക് യാത്രപോയിരുന്നു. ചൊവ്വാഴ്ച രാത്രി മടങ്ങി കാസര്‍കോട്ട് തങ്ങിയ സംഘം ഇന്നലെ രാവിലെ റാണിപുരം വിനോദസഞ്ചാരകേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെ കല്ലളിയിലെ ശ്രീവിഷ്ണുവിന്റെ വീട്ടിലെത്തി. വീട്ടിനടുത്ത മഹാലക്ഷ്മിപുരം തൂക്കുപാലത്തിന് സമീപമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്.
കരിച്ചേരിപ്പുഴ പയസ്വിനിപ്പുഴയില്‍ സംഗമിക്കുന്ന ഇവിടെ അടിയൊഴുക്കും ചെളിയുമുണ്ട്. റഗുലേറ്ററിന്റെ ഷട്ടറുകള്‍ കാലവര്‍ഷം തുടങ്ങിയപ്പോള്‍ തുറന്നിരുന്നു.
ഒപ്പമുണ്ടായിരുന്നവരുടെ ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ആദ്യം തിരച്ചില്‍ നടത്തി്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസും കാസര്‍കോട് സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ കെ.വി.മനോഹരന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനയും തിരച്ചിലില്‍ പങ്കാളികളായി. രാത്രി വൈകിയാണ് മൃതദേഹങ്ങള്‍ കണ്ടുകിട്ടിയത്.
"
https://www.facebook.com/Malayalivartha

























