ഒടുവില്‍ ഫലം കണ്ടു..... ഒരാഴ്ച മുന്‍പു പുതുക്കി നല്‍കില്ലെന്ന് പറഞ്ഞ കണ്‍സഷന്‍ ടിക്കറ്റ് രേഷ്മയുടെ വീട്ടിലെത്തിച്ചു നല്‍കി കെഎസ്ആര്‍ടിസി അധികൃതര്‍

ഒടുവില്‍ ഫലം കണ്ടു..... ഒരാഴ്ച മുന്‍പു പുതുക്കി നല്‍കില്ലെന്ന് പറഞ്ഞ കണ്‍സഷന്‍ ടിക്കറ്റ് രേഷ്മയുടെ വീട്ടിലെത്തിച്ചു നല്‍കി കെഎസ്ആര്‍ടിസി അധികൃതര്‍.
ആമച്ചല്‍ സ്വദേശി പ്രേമനന്‍ ബിരുദ വിദ്യാര്‍ഥിയായ മകള്‍ രേഷ്മയുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാനായി മകള്‍ക്കൊപ്പം കാട്ടാക്കട ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോയില്‍ എത്തിയതും ജീവനക്കാരുടെ മര്‍ദനമേറ്റതും വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്.
കണ്‍സഷന്‍ പുതുക്കി നല്‍കാനായി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഇല്ലെന്നിരിക്കെ അതു കൂടിയേ കഴിയൂ എന്ന ജീവനക്കാരുടെ പിടിവാശിയും അതു പ്രേമനന്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റവുമാണ് അച്ഛനും മകള്‍ക്കും ക്രൂര മര്‍ദനമേല്‍ക്കുന്നതിലേക്കു കാരണമായത്. അഞ്ച് ജീവനക്കാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കേസ് ഇനി ബാക്കിയാണ്.
അതേസമയം സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ രേഷ്മയുടെ കണ്‍സഷന്‍ പുതുക്കി നല്‍കി തെറ്റു തിരുത്തി കെഎസ്ആര്‍ടിസി.
"
https://www.facebook.com/Malayalivartha

























