ആ കാഴ്ച കണ്ട് നെഞ്ചുപൊട്ടി നിലവിളിച്ച് അമ്മ...... സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകാനിറങ്ങിയ വിദ്യാര്‍ത്ഥിനി അമ്മയുടെ കണ്‍മുന്നില്‍ ലോറിയിടിച്ച് മരിച്ചു, ഭര്‍ത്താവിന്റെ മരണത്തില്‍ നിന്നും മോചിതയാകും മുമ്പേ മകളെയും വിധി തട്ടിയെടുത്തത് താങ്ങാനാവാതെ സുനിത

ആ കാഴ്ച കണ്ട് നെഞ്ചുപൊട്ടി നിലവിളിച്ച് അമ്മ...... സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകാനിറങ്ങിയ വിദ്യാര്‍ത്ഥിനി അമ്മയുടെ കണ്‍മുന്നില്‍ ലോറിയിടിച്ച് മരിച്ചു. സ്‌കൂട്ടറില്‍ കോളേജിലേക്ക് പോകാനിറങ്ങിയ ഉടനാണ് അപകടമുണ്ടായത്.
വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്. അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ എം.ബി.എ. വിദ്യാര്‍ഥിനിയാണ്. ഇന്നലെ രാവിലെ എട്ടേകാലോടെ വീടിനു മുമ്പിലാണ് അപകടമുണ്ടായത്.
വീട്ടില്‍നിന്ന് റോഡിലേക്ക് ഇറങ്ങിയ ഉടനെ സ്‌കൂട്ടറില്‍ ചരക്കുലോറി ഇടിക്കുകയായിരുന്നു. തൃശ്ശൂരില്‍ നിന്ന് മുളങ്കുന്നത്തുകാവ് എഫ്.സി.ഐ. ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറിയാണ് ഇടിച്ചത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. തൃശ്ശൂരില്‍ നിന്ന് വിയ്യൂരിലേക്കുള്ള റോഡില്‍ ഇടതുഭാഗത്താണ് ഇവരുടെ വീട്. ഇവിടെനിന്നിറങ്ങി റോഡ് മുറിച്ചുകടന്നുവേണം തൃശ്ശൂരിലേക്ക് പോകാന്‍. എന്നാല്‍, വീട്ടില്‍നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു അപകടം ന
ന്നത്.
ഇടിയേറ്റുവീണ റെനിഷയുടെ ദേഹത്ത് ലോറി കയറി. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്ക് മരണത്തിനിടയാക്കി.
മകള്‍ പോകുന്നത് നോക്കി വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു അമ്മ സുനിത. സുനിതതന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ച് റെനിഷയെ ആശുപത്രിയിലെത്തിച്ചത്.
അതേസമയം ഒന്നരവര്‍ഷംമുന്‍പ് കോവിഡ് ബാധിച്ചായിരുന്നു അച്ഛന്റെ മരണം. തുടര്‍ന്ന് വീടുകളില്‍ ട്യൂഷന്‍ എടുത്ത് പഠനത്തിനായി വരുമാനം കണ്ടെത്തുകയായിരുന്നു റെനിഷ.
വീടിനോട് ചേര്‍ന്ന് അമ്മ സുനിത ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നുണ്ട്. നര്‍ത്തകികൂടിയാണ് റെനിഷ. സഹോദരി: രേഷ്ന. മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് 11.30-ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
https://www.facebook.com/Malayalivartha

























