'ഐഡിയൽ വിക്ടിം എന്ന് പറയുന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. ഒരു അതിക്രമം നേരിടുന്നതിനോട് പലരും പ്രതികരിക്കുന്നത് പല രീതിയിലാവും. അപ്പൊത്തന്നെ റിയാക്റ്റ് ചെയ്യാൻ കഴിയുന്നവരുണ്ട്..അതുപോലെ തന്നെ മരവിച്ചുപോവുന്നവരുമുണ്ട്...' ഡോ നെൽസൺ ജോസഫ് കുറിക്കുന്നു

കഴിഞ്ഞ ദിവസമാണ് കോഴിക്കോടുള്ള സ്വകാര്യ മാളിൽ പ്രൊമോഷൻ പരിപാടിക്കെത്തിയ നടിമാരോട് മോശമായി പെരുമാറിയ സംഭവം ഉണ്ടായത്. ഇതേതുടർന്ന് പോലീസ് അന്വേഷണം നടത്തിവരുകയാണ്. സംഭവത്തിനെതിരെ നിരവധിപേരാണ് തങ്ങളുടെ പ്രതികരണം ഉന്നയിച്ചു വരുന്നത്. അവിടെവച്ച് തന്നെ റിയാക്റ്റ് ചെയ്തൂടായിരുന്നോ, ഒന്ന് പൊട്ടിക്കേണ്ടായിരുന്നോ എന്നൊക്കെ.. സമൂഹമാധ്യമങ്ങളിൽ ഇരുന്നുകൊണ്ട് പ്രതികരിക്കുന്നവർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അഭിനേത്രി ഗ്രേസ് ആൻ്റണി അവർക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് എഴുതിയത് വായിക്കുകയായിരുന്നു. അതിനു താഴെയുള്ള കമൻ്റുകളും.
പലരും ചോദിക്കുന്നുണ്ട് അവിടെവച്ച് തന്നെ റിയാക്റ്റ് ചെയ്തൂടായിരുന്നോ, ഒന്ന് പൊട്ടിക്കേണ്ടായിരുന്നോ എന്നൊക്കെ.. ഐഡിയൽ വിക്ടിം എന്ന് പറയുന്നത് ഒരു മിഥ്യാധാരണ മാത്രമാണ്. ഒരു അതിക്രമം നേരിടുന്നതിനോട് പലരും പ്രതികരിക്കുന്നത് പല രീതിയിലാവും. അപ്പൊത്തന്നെ റിയാക്റ്റ് ചെയ്യാൻ കഴിയുന്നവരുണ്ട്..അതുപോലെ തന്നെ മരവിച്ചുപോവുന്നവരുമുണ്ട്.
അതിൽ ഒന്ന് തെറ്റെന്നും മറ്റേത് ശരിയെന്നും പറയാൻ പറ്റില്ല. രണ്ടും സ്വഭാവികം മാത്രമാണ്. വേറെ ചിലർക്ക് " ബഹുവചനം " ഉപയോഗിച്ചതാണ് പ്രശ്നം. ഒരാൾ രോഷം പ്രകടിപ്പിക്കുമ്പൊ ഒരാളെയാണോ ഒന്നിലധികം പേരെയാണോ ഉദ്ദേശിക്കുന്നതെന്നൊക്കെ ചോദിക്കുന്നത് എജ്ജാതി തോന്ന്യാസമാണെന്ന് പറഞ്ഞ് പഠിപ്പിക്കേണ്ടല്ലോ. അത് വാർത്തയായി വന്നതിൻ്റെ താഴെ വന്ന് ചിരിക്കുന്നവരും ഒട്ടും കുറവല്ല. ഇങ്ങനെയൊരു വാർത്ത കേൾക്കുമ്പൊ ചെയ്യാൻ പറ്റുന്നത് ഒന്നേയുള്ളൂ. അവരുടെ കൂടെ നിൽക്കുക..
Just stand with them
Without judging,
Without criticizing..
Just stand with them ..
https://www.facebook.com/Malayalivartha

























