'ജനറൽ ഹോസ്പിറ്റൽ ആണ് ആദ്യം മാറ്റേണ്ടത്. എറണാകുളം ജില്ലയിൽ ഒരു ആശുപത്രി സ്ഥാപിക്കാൻ ഇപ്പോൾ ഏറ്റവും മോശമായ സ്ഥലം കണ്ടുപിടിക്കാൻ പറഞ്ഞാൽ പറ്റുന്ന സ്ഥലത്താണ് ആശുപത്രി ഇരിക്കുന്നത്...' മുരളി തുമ്മാരുകുടി കുറിക്കുന്നു

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കൊച്ചിയിൽ ഏറെ ഭാഗങ്ങൾ വെള്ളത്തിനടിയിൽ ആകുമെന്നും, സാധിക്കുന്നവർ ഇപ്പോൾ തന്നെ സ്ഥലം വിടണമെന്നും ഇടക്കിടക്ക് പറയാറുണ്ട് എന്ന് മുരളി തുമ്മാരുകുടി. ഈ മഴക്കാലത്തും പറഞ്ഞിരുന്നു. അന്ന് ഒരു കാര്യം കടത്തി പറഞ്ഞിരുന്നു. നമ്മുടെ ഹൈക്കോടതി ബൈപാസ്സിന് അപ്പുറത്തേക്ക് മാറ്റണം എന്ന്. ഇന്നിപ്പോൾ അങ്ങനെ ഒരു ചർച്ച നടക്കുന്നു, തീരുമാനമാകുന്നു എന്നറിയുന്നതിൽ സന്തോഷം. എന്നാൽ ആദ്യം മാറ്റേണ്ടത് ജനറൽ ആശുപത്രി ആണ് എന്നുപറയുകയാണ് മുരളി തുമ്മാരുകുടി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വൺ ഡൌൺ, മോർ റ്റു ഗോ
കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് കൊച്ചിയിൽ ഏറെ ഭാഗങ്ങൾ വെള്ളത്തിനടിയിൽ ആകുമെന്നും, സാധിക്കുന്നവർ ഇപ്പോൾ തന്നെ സ്ഥലം വിടണമെന്നും ഇടക്കിടക്ക് ഞാൻ പറയാറുണ്ട്. ഈ മഴക്കാലത്തും പറഞ്ഞിരുന്നു. അന്ന് ഒരു കാര്യം കടത്തി പറഞ്ഞിരുന്നു. നമ്മുടെ ഹൈക്കോടതി ബൈപാസ്സിന് അപ്പുറത്തേക്ക് മാറ്റണം എന്ന്.
ഇന്നിപ്പോൾ അങ്ങനെ ഒരു ചർച്ച നടക്കുന്നു, തീരുമാനമാകുന്നു എന്നറിയുന്നതിൽ സന്തോഷം.
ജനറൽ ഹോസ്പിറ്റൽ ആണ് ആദ്യം മാറ്റേണ്ടത്. എറണാകുളം ജില്ലയിൽ ഒരു ആശുപത്രി സ്ഥാപിക്കാൻ ഇപ്പോൾ ഏറ്റവും മോശമായ സ്ഥലം കണ്ടുപിടിക്കാൻ പറഞ്ഞാൽ പറ്റുന്ന സ്ഥലത്താണ് ആശുപത്രി ഇരിക്കുന്നത്.
അതുണ്ടാക്കിയ കാലത്ത് അത് നല്ല സ്ഥലമായിരുന്നിരിക്കണം. ഇപ്പോൾ നഗരത്തിലെ തിരക്ക് മുഴുവൻ കടന്നു വേണം ആംബുലൻസിന് അവിടെ എത്താൻ. ആശുപത്രി നഗരത്തിന് ഉണ്ടാക്കുന്ന തിരക്ക് വേറെ. ഒരു സുനാമി വന്നാൽ ആദ്യം വെള്ളത്തിലാകുന്നത് പ്രധാന ആശുപത്രിയാണ്. കാലാവസ്ഥ വ്യതിയാനം കാരണം എങ്ങനെയും അത് വെള്ളത്തിലാകും. ആശുപത്രിയിൽ സാദാ പനിയായി വരുന്നവർക്ക് കൊച്ചിയിലെ കൊതുകിൽ നിന്നും മലേറിയ തൊട്ട് ഡെങ്കി വരെ വരാനുള്ള സാധ്യത വേറെ. അപ്പോൾ ആശുപത്രി അവിടെ നിന്നും മാറ്റണം. ആദ്യമായി പുറത്തൊരു സ്ഥലം കാണണം, പുതിയ വകുപ്പുകളും വികാസങ്ങളും അങ്ങോട്ട് മാറ്റണം.
പോലീസ് കമ്മീഷണറേറ്റ് തൊട്ട് മറ്റുള്ള ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ച്ചർ പലതും മാറ്റേണ്ടതുണ്ട്. ട്രാൻസ്‌പോർട്ട് സ്റ്റാൻഡ് മാറ്റേണ്ട, വാട്ടർ മെട്രോയുടെ ആസ്ഥാനമാക്കാം. ഞാൻ പറഞ്ഞാൽ പറഞ്ഞതാണ്. സംശയം ഉണ്ടെങ്കിൽ ഇവിടെ ചോദിച്ചാൽ മതി.
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha

























