കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം... വഴിയാത്രക്കാരനെയാണ് ബസ് ഇടിച്ചത്, ഇന്ന് പുലര്‍ച്ചെയാണ് അപകടം

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം... വഴിയാത്രക്കാരനെയാണ് ബസ് ഇടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.ബസിടിച്ച് വീണ വഴിയാത്രക്കാരന്റെ കാലിലൂടെ ബസ് കയറി ഇറങ്ങി.
തമിഴ്നാട് സ്വദേശിയായ ശെല്‍വനാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ചാണ് അപകടമുണ്ടായത്.
അതേസമയം കണ്ണൂരില്‍ ഈ മാസം 10ാം തീയതി കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍ പെട്ട് സ്ത്രീ യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു. ലോറിക്ക് പുറകില്‍ ഇടിച്ചായിരുന്നു അപകടം. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് കണ്ണൂര്‍ നിന്ന് പുതുച്ചേരിയിലേക്ക് പോയ സ്വിഫ്റ്റ് ബസാണ് തമിഴ്‌നാട്ടിലെ വൃന്ദാ ജലത്തിന് 30 കി മീ ദൂരെ അടരി എന്ന സ്ഥലത്ത് വെച്ച് ഒരു ലോറിയുടെ പുറകില്‍ ഇടിച്ചത്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha

























