ആലപ്പുഴയിൽ പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി : പ്രതി അറസ്റ്റിൽ

പാമ്പാടിയിൽ പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കേസിൽ ചാത്തന്നൂർ കോയിപ്പാട് കാരിക്കുഴി പുത്തൻവീട്ടിൽ എം. ജോമോനെ (23) യാണ് അറസ്റ്റ് ചെയ്തത്. പാമ്പാടി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
പ്രതിയായ ജോമോന് ആലപ്പുഴയിലുള്ള ആയുർവേദ കമ്പനിയുടെ ഉത്പന്നങ്ങൾ വീടുകളിൽ കൊണ്ടുപോയി വിൽക്കുന്ന ജോലിയായിരുന്നു. മാത്രമല്ല ഇതേസ്ഥാപനത്തിൽ ജോലിചെയ്തു വന്ന പെണ്‍കുട്ടിയെ ഇയാൾ പ്രണയം നടിച്ചു വശത്താക്കുകയായിരുന്നു. തുടർന്ന് കടത്തിക്കൊണ്ടു പോകുകയുമായിരുന്നു.
സംഭവത്തിനു പിന്നാലെ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്ന്, അന്വേഷണസംഘം തിരച്ചിൽ നടത്തി. തുടർന്ന് ഇരുവരെയും ഗോവയ്ക്കുള്ള യാത്രാമധ്യേ കണ്ണൂരിൽ നിന്നു പിടികൂടുകയായിരുന്നു. കേസിൽ ഇയാൾക്കെതിരേ കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്റ്റേഷനിൽ പോക്സോ കേസും മോഷണക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha

























