സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം... സമരം നടത്തുന്ന ജീവനക്കാര്‍ക്കു ശമ്പളം നല്‍കില്ലെന്നു കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്....

സമരം നടത്തുന്ന ജീവനക്കാര്‍ക്കു ശമ്പളം നല്‍കില്ലെന്നു കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരായി കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ് ഒക്ടോബര്‍ ഒന്നു മുതല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോന്‍ ബാധകമാക്കും. ഒക്ടോബര്‍ അഞ്ചിനു മുന്‍പായി സര്‍ക്കാര്‍ സഹായത്തോടെ തന്നെ ശമ്പളം നല്‍കാനാണ് നിലവില്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബര്‍ മാസത്തെ ശമ്പളം നല്‍കില്ലെന്നും മാനേജ്‌മെന്റ് മുന്നറിയിപ്പു നല്‍കി. കെഎസ്ആര്‍ടിസി ഇപ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് ആറു മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നല്‍കിയതാണ്.
അന്ന് യോഗത്തില്‍ പങ്കെടുത്ത് എല്ലാം സമ്മതിച്ചതിനുശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയത് കെഎസ്ആര്‍ടിസിയില്‍ ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും സ്ഥാപനത്തെ സ്‌നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയാണെന്നും പ്രതികരിച്ച് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് .
"
https://www.facebook.com/Malayalivartha

























