തൃശൂര്‍ എരുമപ്പെട്ടിയില്‍ ഓട്ടോറിക്ഷയിടിച്ച് സിപിഐഎം നേതാവ് മരിച്ചു...പ്രഭാത സവാരിക്കിടെയാണ് അപകടം

തൃശൂര്‍ എരുമപ്പെട്ടിയില്‍ ഓട്ടോറിക്ഷയിടിച്ച് സിപിഐഎം നേതാവ് മരിച്ചു. സിപിഐ എം കടങ്ങോട് ലോക്കല്‍ കമ്മറ്റിയംഗം മില്ല് സ്വദേശി ചീരാത്ത് മോഹനന്‍ (57) ആണ് മരിച്ചത്. കടങ്ങോട് കൈക്കുളങ്ങര ക്ഷേത്രത്തിന് സമീപത്ത് വച്ച് ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്.
പ്രഭാത സവാരിക്കിടെ മോഹനന്റെ പിന്നില്‍ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ മോഹനനെ എരുമപ്പെട്ടി ആക്ട്സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha

























