യഥാർത്ഥത്തിൽ കോൺഗ്രസ്സ് അധ്യക്ഷനായി രാഹുൽ ജി തന്നെ വരുന്നതാണ് ബുദ്ധി; നെഹ്റു കുടുംബത്തിൽ നിന്നുള്ള നേതാവായതിനാൽ കൂടുതൽ നേതാക്കന്മാർ അദ്ദേഹത്തെ അംഗീകരിക്കും; പാർട്ടിയെ ഒറ്റകെട്ടായി കൊണ്ടു പോകുവാൻ പറ്റും; ശശി തരൂർ ജിയെ ഒരിക്കലും അധ്യക്ഷനായി കേരളത്തിലെ അടക്കം മറ്റൊരു സംസ്ഥാനത്തെ നേതാക്കളും അംഗീകരിക്കില്ല; രാഷ്ടീയ നിരീക്ഷണം പങ്കു വച്ച് സന്തോഷ് പണ്ഡിറ്റ്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ജി ശരിക്കും കേന്ദ്ര നേതൃത്വത്തെ വെള്ളം കുടിപ്പിക്കുകയാണ് ട്ടോ.. ഉടനെ രാഹുൽ ജി ഇടപെട്ട് ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റ് ജിയേയും അശോക് ജിയെയും രമ്യതയിൽ എത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും.. നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പണ്ഡിറ്റിൻ്റെ രാഷ്ടീയ നിരീക്ഷണം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ജി ശരിക്കും കേന്ദ്ര നേതൃത്വത്തെ വെള്ളം കുടിപ്പിക്കുകയാണ് ട്ടോ.. ഉടനെ രാഹുൽ ജി ഇടപെട്ട് ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റ് ജിയേയും അശോക് ജിയെയും രമ്യതയിൽ എത്തിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും.. കോൺഗ്രസ് പാർട്ടി പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുവാൻ ശ്രമിച്ചത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. രാജസ്ഥാൻ മുഖ്യൻ ആ പദവിക്കായി ശ്രമിച്ചു.
പക്ഷേ അധ്യക്ഷനായാൽ മുഖ്യമന്ത്രി പദം ഒഴിയേണ്ടി വരും എന്ന് രാഹുൽ ജിയും പാർട്ടിയും തീരുമാനം എടുത്തപ്പോൾ മുതൽ പ്രശ്നമായി. എങ്കിൽ തൻ്റെ കൂട്ടുകാരായ തല മുതിർന്ന ഒരു നേതാവിനെ മുഖ്യനാക്കുവാൻ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. പക്ഷേ മറ്റൊരു കരുത്തുറ്റ യുവ നേതാവ് സച്ചിൻ പൈലറ്റ് ജി തനിക്ക് മുഖ്യൻ ആകണം എന്ന് പറഞ്ഞു രംഗത്തെത്തി. ഇതൊരിക്കലും അശോക് ജി സമ്മതിച്ചില്ല. ഇതോടെ രാജസ്ഥാനിൽ വലിയ രാഷ്ട്രീയ പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്.
എന്നാൽ അശോക് ജി മുഖമന്ത്രി പദം ഒഴിഞ്ഞാൽ ഭക്ഷ്യ മന്ത്രി പ്രതാപ് സിംഗ് ജി തന്നെ മുഖ്യനാക്കിയാൽ ഹാപ്പി ആകുമെന്ന് അറിയിച്ചു. എന്നാൽ സ്‌പീക്കർ ജോഷി ജിയെ മുഖ്യനാക്കുവാൻ ആണ് കുറേ പേര് ആലോചിക്കുന്നത്. രാജസ്ഥാനിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കുന്നതു വരെ നിലവിൽ ചർച്ചയായി.
തന്റെ മുഖ്യമന്ത്രി സാധ്യത അട്ടിമറിച്ച ഗെലോട്ട് ജിയെ ഒരു പാഠം പഠിപ്പിക്കുവാൻ സച്ചിൻ ജിയും അധ്യക്ഷനാകുവാൻ തീരുമാനിച്ചു അശോക് ജിക്ക് എതിരെ രംഗത്ത് എത്തിയാൽ പ്രശ്നം കൂടുതൽ വഷളാകും. ആര് ആർക്ക് വോട്ട് ചെയ്യും ? മുമ്പ് തന്നെ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തി കോൺഗ്രസ്സ് പാർട്ടിയില് കലാപക്കൊടി ഉയർത്തുന്ന സച്ചിൻ ജിയെ എങ്ങനെയെങ്കിലും മെരുക്കി പാർട്ടിയിൽ തന്നെ നിർത്തേണ്ട ഉത്തരവാദിത്വം രാഹുൽ ജിക്ക് ആണ്. അല്ലെങ്കിൽ ഈ രണ്ടു പക്ഷക്കാരും കാരണം രാജസ്ഥാനിൽ ഭരണ നഷ്ടം വരെ ഉണ്ടാകാം.
വീണ്ടും അവിടെ സച്ചിൻ ജിയുടെയും , അങ്ങേരെ ഇഷ്ടപ്പെടുന്ന 50 ഓളംഎം എൽ എമാരുടെയും സപ്പോർട്ട് നേടി ബിജെപി വീണ്ടും ഭരണം പിടിക്കും.. (നിലവിൽ ചെറിയ ഭൂരിപക്ഷം മാത്രമേ പാർട്ടിക്ക് ഉള്ളു.) ഇനി ഗെലോട്ടിനെ ഒഴിവാക്കിയാൽ മല്ലികാർജുൻ ഖർഗെ ജി, ദിഗ്‌വിജയ് സിങ് ജി , മുകുൾ വാസ്നിക് ജി , കമൽനാഥ് ജി അടക്കം തലമുതിർന്ന ആളുകളെ പരിഗണിച്ചേക്കും.
ഏതായാലും രാജസ്ഥാനിലെ അശോക് ജി vs സച്ചിൻ ജി പ്രശ്നം ഉടനെ വളരെ രമ്യമായി , സൗഹാർധപരമായി പരിഹരിക്കപ്പെടും എന്നു കരുതാം. (വാൽകഷ്ണം.. യഥാർത്ഥത്തിൽ കോൺഗ്രസ്സ് അധ്യക്ഷനായി രാഹുൽ ജി തന്നെ വരുന്നതാണ് ബുദ്ധി. നെഹ്റു കുടുംബത്തിൽ നിന്നുള്ള നേതാവായതിനാൽ കൂടുതൽ നേതാക്കന്മാർ അദ്ദേഹത്തെ അംഗീകരിക്കും. പാർട്ടിയെ ഒറ്റകെട്ടായി കൊണ്ടു പോകുവാൻ പറ്റും. ശശി തരൂർ ജിയെ ഒരിക്കലും അധ്യക്ഷൻ ആയി കേരളത്തിലെ അടക്കം മറ്റൊരു സംസ്ഥാനത്തെ നേതാക്കളും അംഗീകരിക്കില്ല എന്നാണ് എൻ്റെ നിരീക്ഷണം .)
https://www.facebook.com/Malayalivartha

























