പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ നഷ്ടപരിഹാരമായി 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ നഷ്ടപരിഹാരമായി 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി. ഇല്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കണമെന്നും നഷ്ടപരിഹാരത്തുക കെട്ടിവച്ചശേഷമേ പ്രതികള്‍ക്ക് ജാമ്യം നല്‍കാവൂ എന്നും നിര്‍ദ്ദേശിച്ച് കോടതി.
പിഎഫ്‌ഐ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ജീവിക്കാനായി കഴിയാത്ത സാഹചര്യമാണെന്ന് നിരീക്ഷിച്ച കോടതി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെ കേരളത്തിലെ മുഴുവന്‍ കേസുകളിലും പ്രതിയാക്കാനായി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
അതിനിടെ രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലും നടപടി തുടങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പിഎഫ്‌ഐയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.
പിഎഫ്‌ഐയുടെ ചെയര്‍മാന്‍ എഎംഎ സലാമിന്റെ ട്വിറ്റര്‍ അക്കൗണ്ടും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷ തുടരുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നിരീക്ഷണം തുടരും. ആസ്തികള്‍ കണ്ടുകെട്ടുന്നതും ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്യുന്നതും പലയിടങ്ങളിലും നടക്കുകയാണ്.
സംഘടനയിലെ നേതാക്കളെയും അനുകൂലിക്കുന്നവരെയും നിരീക്ഷിക്കാനും കേന്ദ്രം പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























