പിണറായി തൊഴുത്ത് വാരുന്ന പണിയിൽ; കേന്ദ്രം ഭീകരരെ പിഴുതെറിയാൻ കേരളത്തിൽ ; മുഖ്യൻ ക്ലിഫ് ഹൗസിലെ തൊഴുത്തിലെ ''പാലെ കുടിക്കൂ..; ജോലിക്കാര്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേക മുറി, പശുക്കള്‍ക്കായി മ്യൂസിക് സിസ്റ്റം; ക്ലിഫ് ഹൗസിലെ തൊഴുത്ത് നിര്‍മാണത്തിന്റെ ചെലവ് 43 ലക്ഷത്തോളം രൂപ

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ നാടുകടത്താൻ കേന്ദ്രം നോക്കുമ്പോൾ, പിണറായി വിജയൻ തൊഴുത്ത് വാരുന്ന തിരക്കിലാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ പുതിയ കാലിത്തൊഴുത്തിന്റെയും ചുറ്റുമതിലിന്റെയും നിര്‍മ്മാണം തുടങ്ങി.
എന്നാൽ കടം കയറി മുടിഞ്ഞിരിക്കുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ തൊഴുത്ത് നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത് 43 ലക്ഷത്തോളം രൂപയാണ്. മാത്രമല്ല ഇതിൽ പശുക്കള്‍ക്കായി മ്യൂസിക് സിസ്റ്റം അടക്കമുള്ള സൗകര്യങ്ങളും ഉണ്ടാകും. ഇവിടെ രണ്ട് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
അതേസമയം പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ബാലരാമപുരം സ്വദേശിക്കാണ് കരാര്‍ നല്‍കിയത്. നിലവിൽ 42.90 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്.
ഇതേസമയം തൊഴുത്ത് വൈദ്യുതീകരിക്കുന്നതിന് തുക പ്രത്യേകമായി വേറെ വകയിരുത്തിയിട്ടുണ്ട്. 800 ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന തൊഴുത്തില്‍ ജോലിക്കാര്‍ക്ക് വിശ്രമിക്കാനായി പ്രത്യേക മുറി. കാലിത്തീറ്റയും മറ്റും സൂക്ഷിക്കാനായും പ്രത്യേക മുറിയും സൗകര്യങ്ങളുമുണ്ടാകും.
https://www.facebook.com/Malayalivartha

























