അമിത്ഷാ കട്ടകലിപ്പിൽ; 'PFI യുടെ നട്ടെല്ലിന് വെട്ടി' , കേന്ദ്രത്തിനൊപ്പം കട്ടയ്ക്ക് പിടിച്ച് പിണറായി ; പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ എല്ലാ ഓഫിസുകളും ഇന്ന് പൂട്ടി സീല്‍വയ്ക്കും; കേന്ദ്ര നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ഉത്തരവിട്ട് പിണറായി സര്‍ക്കാര്‍

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ എല്ലാ ഓഫിസുകളും ഇന്ന് പൂട്ടി സീൽവെയ്ക്കുന്നു. കേന്ദ്ര നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പിന്നാലെയാണ് ഈ നടപടി.
അതേസമയം നേതാക്കളുടെയും സംഘടനയുടേയും എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പോപ്പുലര്‍ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ മുദ്രവയ്ക്കാനുമാണ് സര്‍ക്കാര്‍ ഉത്തരവ് നൽകിയിരിക്കുന്നത്.
ഇത് പ്രകാരം ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി സീല്‍ ചെയ്യും. നിലവിൽ കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുമാണ് നടപടികള്‍ക്കുള്ള അധികാരം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തരസെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വിശദമായ ഉത്തരവ് പോലീസ് മേധാവി ഇന്നു തന്നെ പുറത്തിറക്കും.
https://www.facebook.com/Malayalivartha

























