ഒന്നാം പ്രതി കൗൺസലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രി; ആറാം പ്രതി ശിവശങ്കർ; സ്വപ്നയുടെ ലോക്കറിൽ ഉണ്ടായിരുന്നത് ശിവശങ്കരന്റെ പണം; ലോക്കറിൽ ഉണ്ടായിരുന്നത് ലൈഫ് മിഷനിൽ നിന്നും കിട്ടിയ കമ്മീഷൻ തുക ; ഡോളർ കടത്ത് കേസിൽ എം ശിവ ശങ്കറിനെതിരെ കുറ്റപത്രം സമർപ്പിച്ച് കസ്റ്റംസ്

യൂണിടാക്ക് ഉടമയായ സന്തോഷ് ഈപ്പൻ ഒരു കോടി 90 ലക്ഷം രൂപ കമ്മീഷൻ നൽകിയിരുന്നു. ഈ കമ്മീഷൻ തുക അന്ന് യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന ഈജിപ്ഷൻ പൗരൻ ഡോളർ ആക്കി വിദേശത്തേക്ക് കടത്തി എന്നതാണ് ഡോള ർ കടത്ത് കേസ്. സ്വപ്ന സുരേഷ് സന്ദീപ് നായർ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരടക്കം പ്രതികളാണ്. ഇപ്പോൾ ഇതാ ഡോളർ കടത്ത് കേസിൽ എം ശിവ ശങ്കറിനെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. കസ്റ്റംസ് ആണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഡോളർ കടത്ത് കേസിൽ മുഖ്യ ആസൂത്രകൻ ശിവശങ്കർ ആണെന്ന് തെളിയിക്കുന്ന തരത്തിൽ ഉള്ള കുറ്റപത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ശിവശങ്കറിനെ കേസിലെ ആറാം പ്രതിയാക്കി പ്രതി ചേർക്കപ്പെട്ടിരിക്കുകയാണ്. ഒന്നാംപ്രതി കൗൺസലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ്. സ്വപ്നയുടെ ലോക്കറിൽ ഉണ്ടായിരുന്നത് ശിവശങ്കരന്റെ പണം എന്ന് കണ്ടെത്തിയിരിക്കുകയാണ്. ലോക്കറിൽ ഉണ്ടായിരുന്നത് ലൈഫ് മിഷനിൽ നിന്നും കിട്ടിയ കമ്മീഷൻ തുകയാണെന്നും കണ്ടെത്തൽ പുറത്തുവന്നിരിക്കുകയാണ്. ഗുരുതര ആരോപണങ്ങൾ ശിവശങ്കരൻ എതിരെ ഉന്നയിച്ചിട്ടുണ്ട് ശിവശർ ഇന്റലിജൻസ് വിവരങ്ങൾ സ്വപ്നക്ക് ചോർത്തി നൽകി എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.
അതേസമയം ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ സമീപിച്ചിരുന്നു . ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും മൊഴിരേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു എച്ച്ആര്‍ഡിഎസിന്റെ പരാതി. 15 ദിവസത്തിനകം മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് എച്ച്ആര്‍ഡിഎസ് പറഞ്ഞിരുന്നു.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല വിജയന്‍, മകള്‍ വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ഇവരുടെ ആവശ്യം. എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് ഡല്‍ഹി ഇഡി ആസ്ഥാനത്ത് എത്തി പരാതി നല്‍കിയത്. വി.എസ്.അച്യുതാനന്ദന്‍റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍ അഭിഭാഷകനായി ഒപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷും ശിവശങ്കറും സരിത്തും മൊഴിനല്‍കിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നത് . സ്വപ്ന ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജീവനു ഭീഷണിയുണ്ടെന്നു സ്വപ്ന മാധ്യമങ്ങളോടു വെളിപ്പെടുത്തിയതും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയെ ഒഴിവാക്കുന്നതു നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഭരണഘടന തത്വത്തിനു വിരുദ്ധമാണ്. രാഷ്ട്രീയതാല്‍പര്യത്തോടെയല്ല പരാതി നല്‍കുന്നത്. ഇഡി മൊഴിയെടുക്കാന്‍ വൈകുന്നത് സംശയാസ്പദമാണെന്നും കെ.എം.ഷാജഹാന്‍ ആരോപിച്ചു. കസ്റ്റംസിനെയും സിബിഐയെയും സമീപിക്കാനും എച്ച്ആര്‍ഡിഎസിന് ആലോചനയുണ്ട്.
https://www.facebook.com/Malayalivartha

























