പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം; PFI ക്കാർക്ക് ജാമ്യമില്ല! വമ്പൻ ട്വിസ്റ്റ്, PFI ജനറല്‍ സെക്രട്ടറിയെ അടപടലം പൂട്ടി ഹൈക്കോടതി; അഞ്ചര കോടി നൽകിയാൽ മാത്രം ജാമ്യം

സംസ്ഥാനത്തെ ഹർത്താലിൽ പോപ്പുലർ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ കടുത്ത നടപടിയാണ് ഹൈക്കോടതി സ്വീകരിച്ചത്. സംസ്ഥാനത്ത് ഉണ്ടായ എല്ലാ കേസുകളിലും പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ പ്രതിയാക്കണമെന്നാണ് തീരുമനം.
അതേസമയം ഇതു സംബന്ധിച്ച എല്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. നിലവിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവര്‍ക്കും ബന്ധപ്പെട്ട നഷ്ടപരിഹാര തുക ലഭിച്ചാല്‍ മാത്രമേ ജാമ്യം നല്‍കാവൂ. അഥവാ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹര്‍ത്താല്‍ ദിനത്തിലെ അക്രമത്തില്‍ അഞ്ചരക്കോടിയിലധികം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. ഈ സാഹചര്യത്തിൽ പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ മുഴുവൻ ഹർത്താൽ ആക്രമണ കേസുകളിലും പ്രതിയാക്കുമെന്നാണ് റിപ്പോർട്ട്. സർക്കാരിന് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. പെട്ടന്നുള്ള ഹർത്താലിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























