കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രിക്ക് എതിരായ ഹർജി ? വൈസ് ചാൻസിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതിൽ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജിയിൽ നിർണ്ണായകമായ ചോദ്യമുന്നയിച്ച് വിജിലൻസ് കോടതി

കണ്ണൂർ വൈസ് ചാൻസിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതിൽ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവായ ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി വിജിലൻസ് കോടതി ഇന്ന് പരിഗണിച്ചിരുന്നു. ഈ വിഷയത്തിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. ഈ വിഷയത്തിൽ ഇപ്പോൾ ഇതാ സർക്കാരിന്റെ മറുപടിയും കോടതിയുടെ നിർണ്ണായക ചോദ്യങ്ങളും പുറത്ത് വന്നിരിക്കുകയാണ്. കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി നിയമ വിരുദ്ധമായി ഇടപെടൽ നടത്തിയിട്ടില്ലെന്ന നിലപാട് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് സർക്കാർ .
വിജിലൻസ് കോടതിയിലാണ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ സർക്കാർ നിലപാട് അറിയിച്ചത്. ഇതോടെ കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രിക്ക് എതിരായ ഹർജി എന്ന് വിജിലൻസ് കോടതി പരാതിക്കാരനോട് ചോദിക്കുകയും ചെയ്തു . ഹർജിയിൽ തുടർവാദം കേൾക്കുന്നത് ഒക്ടോബർ 22ലേക്ക് മാറ്റിയിരിക്കുകയാണ്.
കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന് ഗവർണർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്. ജ്യോതികുമാർ ചാമക്കാല, വിജിലൻസിന് പരാതി നല്‍കിയത്. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് പരാതി നൽകിയത്. കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നായിരുന്നു ഗവർണർ നടത്തിയ വെളിപ്പെടുത്തൽ.
ഇതുമായി ബന്ധപ്പെട്ട് ഗവർണർക്ക് മുഖ്യമന്ത്രി കത്തു അയച്ചിരുന്നു.അഴിമതിനിരോധന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം അധികാരത്തിലിരിക്കുന്നവർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ നിയമനാധികാരിയുടെ അനുമതി വേണം. ഇതുപ്രകാരം ഗവർണറുടെ അനുമതിയുണ്ടെങ്കിൽമാത്രമേ ഹർജി നിലനിൽക്കൂ. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ചോദിച്ച് ഗവർണർക്ക് കത്ത് നൽക്കുകയായിരുന്നു .ഈ കത്തുകൾ മുഖ്യനെതിരെയുള്ള കുരുക്കാക്കാനാണ് കോൺഗ്രസിന്റെ നീക്കം. മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിലും രവീന്ദ്രന്റെ പുനർനിയമന ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം .
ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവുമാണ്. അതിനാൽ മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്ത് അന്വേഷണം നടത്തി ശിക്ഷിക്കണമെന്നാണ് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഉന്നയിച്ച ആവശ്യം. അതേസമയം കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമമുണ്ടായെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. അഭിഭാഷകനും ബിജെപി ഇന്‍റലക്ച്വല്‍ സെല്ലിൻ്റെ മുന്‍ കണ്‍വീനറുമായ ടി ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു തള്ളിയത്.
വിഷയത്തില്‍ ഗവര്‍ണര്‍ക്ക് പരാതിയുണ്ടോയെന്ന് കോടതി ചോദിച്ചു. അറിയില്ലെന്ന മറുപടിയാണ് ഹര്‍ജിക്കാരൻ് നൽകിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നിയമനടപടി ഇതല്ലെന്നും കോടതി അറിയിച്ചു. 2019 ഡിസംബര്‍ 28ന് നടന്ന സംഭവത്തില്‍ ഇതുവരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. . ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ചരിത്രകാരനായ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ് ആക്രമണം നടത്താന്‍ ശ്രമിച്ചെന്നായിരുന്നു ഹര്‍ജിയിൽ ഉന്നയിച്ച വാദം.
അതേസമയം അടുത്ത 24ന് വി സിയുടെ കാലാവധി തീരുകയാണ് . ഈ സാഹചര്യത്തിൽ നടപടികള്‍ എല്ലാം ചട്ടപ്രകാരം തന്നെ എന്നാണ് രാജ്ഭവന്റെ വിശദീകരണം. നേരത്തെ സെനറ്റ് പ്രതിനിധിയായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി കെ രാമചന്ദ്രനെ സര്‍വകലാശാല നിര്‍ദ്ദേശിച്ച ശേഷം അദ്ദേഹം പിന്മാറിയത് സര്‍വകലാശാലയെ സംശയ നിഴലില്‍ നിര്‍ത്തുന്നു എന്നാണ് രാജ്ഭവന്‍ നിലപാട്.
https://www.facebook.com/Malayalivartha

























