പോപ്പുലര്‍ ഫ്രണ്ട് അറിഞ്ഞില്ല; 'ഉള്ളില്‍' ഐ.ബിയുള്ള വിവരം ! പിഎഫ്‌ഐ. ശക്തികേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ വേഷപ്രച്ഛന്നരായി തമ്പടിച്ചത് വര്‍ഷങ്ങളോളം

നിരോധനത്തിനു മുമ്പ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യില്‍ നുഴഞ്ഞുകയറി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ ചാരന്‍മാര്‍. സംഘടനയുടെ രഹസ്യനീക്കങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥര്‍ വേഷപ്രച്ഛന്നരായി വര്‍ഷങ്ങളോളം മലപ്പുറമുള്‍പ്പെടെ പി.എഫ്.ഐ. ശക്തികേന്ദ്രങ്ങളില്‍ തമ്പടിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യയോഗങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു പാരിതോഷികവും നല്‍കിയിരുന്നു. ചാരപ്രവര്‍ത്തനത്തിനു തയാറുള്ളവരെ പി.എഫ്.ഐ. പ്രവര്‍ത്തകരില്‍നിന്നുതന്നെ കണ്ടെത്താന്‍ പ്രാദേശികപ്രമുഖരുടെ സഹായത്തോടെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ചാരപ്രവര്‍ത്തനത്തിനായി ചിലരെ അംഗത്വമെടുപ്പിച്ച് പോപ്പുലര്‍ ഫ്രണ്ടില്‍ കടത്തിവിട്ടത്. ഇവര്‍ക്കു മികച്ച പ്രതിഫലവും പാരിതോഷികങ്ങളും രഹസ്യമായി നല്‍കി.
പാലക്കാട്ട് ബി.ജെ.പി. പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെടുമെന്ന വിവരം സംഘടനയില്‍നിന്നുതന്നെ ഐ.ബിക്കു ചോര്‍ന്നുകിട്ടിയിരുന്നതായാണു സൂചന. എന്നാല്‍, ഇത് കൊലപാതകത്തില്‍ കലാശിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കരുതിയില്ല. ഈ സംഭവത്തോടെയാണു ചാരന്‍മാരില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ വിശ്വസനീയമാണെന്ന് ഉറപ്പിച്ചത്. പിന്നീട് ലഭിച്ച ചെറിയ വിവരങ്ങള്‍പോലും ഗൗരവമായെടുത്ത് കേന്ദ്രത്തിനു റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു. കള്ളിമുണ്ടുള്‍പ്പെടെ ധരിച്ച്, സാധാരണക്കാരായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടില്‍ച്ചെന്ന് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഇതെല്ലാം രഹസ്യ ചോര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായി. പാക്കിസ്ഥാനില്‍ നിന്ന് രഹസ്യം ചോര്‍ത്തിയ ഡോവല്‍ മാതൃകയായിരുന്നു ഇതിന് പ്രേരകമായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ നിരീക്ഷണവും ഈ വിവര ശേഖരണത്തിനുണ്ടായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിലെ ചോര്‍ത്തലുകാര്‍ക്ക് ഉദ്യോഗസ്ഥന്‍ വിവിധ രീതികളിലുള്ള പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. അതോടൊപ്പം ചില പ്രാദേശിക നേതാക്കളില്‍നിന്നും ഉദ്യോഗസ്ഥര്‍ക്കു സംഘനടക്കുള്ളിലെ ചര്‍ച്ചകള്‍ ഉള്‍പ്പെടെ ചില വിവരങ്ങള്‍ ലഭിച്ചുയ
പാലക്കാട് നടന്ന പോപ്പുലര്‍ഫ്രണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഈ യുവാവിനെ അക്രമിക്കാന്‍ പദ്ധതിയിടുന്നത് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് ചാരന്മാര്‍ വഴി വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇതു കൊലപാതകത്തില്‍ കലാശിക്കുന്നുമെന്ന് ഉദ്യോഗസ്ഥരും കരുതിയിരുന്നില്ല. അതു സംഭവിച്ചു. ഇതെ തുടര്‍ന്നാണ് ലഭിക്കുന്ന വിവരങ്ങള്‍ സത്യസന്ധമാണെന്നു ഉദ്യോഗസ്ഥരും ഉറപ്പിച്ചത്. പിന്നീട് ലഭിക്കുന്ന ചെറിയ വിവരങ്ങള്‍ പോലും ഗൗരവമായി കണ്ടു രഹസ്യാന്വേഷണ വിഭാഗം കേന്ദ്രത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്നു.
സാധാരണക്കാരായ നാട്ടുകാരായി കള്ളിത്തുണിയും ഷര്‍ട്ടും ധരിച്ച ചില പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടില്‍പോയി സംഘം വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. വിവരങ്ങള്‍ കൈമാറി അന്വേഷണ സംഘങ്ങളെ സഹായിക്കുന്ന ചാരന്മാര്‍ക്കു സാമ്പത്തികമായും, മറ്റു ചിലര്‍ക്കു ഉപഹാരങ്ങളായി വിവിധ വസ്തുക്കളുമാണ് രഹസ്യാന്വേഷണ വിഭാഗം കൈമാറിയിരുന്നത്. അതേ സമയം പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎ അന്വേഷണം തുടരാനാണ് നീക്കം.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. കൂടുതല്‍ നേതാക്കളെയും പ്രവര്‍ത്തകരെയും വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. കൂടുതല്‍ റെയ്ഡിനും സാധ്യതയുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളിലേക്കു വിദേശത്തുനിന്ന് 120 കോടിയോളം രൂപ എത്തിയത് കേന്ദ്രീകരിച്ചാണ് അന്വേഷണം.
സംഘടനകളിലെ പ്രവര്‍ത്തകരുടെ ഭാവി നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങള്‍ അതീവരഹസ്യമായാണു മന്ത്രാലയം നടത്തിയത്. സംഘടനയെ നിരോധിക്കാന്‍ ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ എന്ന് വിവരാവകാശ ചോദ്യത്തിന് പോലും മറുപടി നല്‍കിയില്ല. ഇവ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണെന്നതിനു തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ അറിയിച്ചു. അജ്ഞാതരായ ആളുകള്‍ പണമായും ലക്ഷക്കണക്കിനു രൂപ കൈമാറി. സംഘടനയുമായി ബന്ധപ്പെട്ട മൂവായിരത്തിലധികം അക്കൗണ്ടുകളാണ് ഇഡി പരിശോധിക്കുന്നത്.
അക്കൗണ്ടിലേക്കു പണമയച്ചവരും അന്വേഷണ പരിധിയില്‍ വരും. വിദേശത്തുനിന്ന് എന്‍ആര്‍ഐ അക്കൗണ്ട് വഴി കടത്തിയ പണം നിയമവിധേയമാക്കാന്‍ അനുബന്ധ സംഘടനകളെ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. സാമൂഹിക സേവനമടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചു. ഫ്രണ്ടിനെ നിരോധിച്ച വിജ്ഞാപനത്തില്‍ കേരളത്തിലെ 4 കൊലപാതകങ്ങളും കൈവെട്ട് കേസും നാറാത്ത് കേസും ഐഎസ് റിക്രൂട്ട്‌മെന്റും കേന്ദ്രം പരാമര്‍ശിക്കുന്നുണ്ട്.
രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനു വേരോട്ടമുണ്ടെന്നാണു റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ബംഗാള്‍, ഡല്‍ഹി, ഗോവ, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം. പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 2019 ഫെബ്രുവരി 12നു നിരോധിച്ചിരുന്നു.
https://www.facebook.com/Malayalivartha

























