വിദ്യാഭ്യാസമില്ലാത്തുകൊണ്ടല്ല ഇവര്‍ ഭീകരരാകുന്നത് PFI നേതാക്കളും അവരുടെ വിദ്യാഭ്യാസ യോഗ്യതയും കോളേജ് അദ്യാപകര്‍ മുതല്‍ സോഫ്റ്റ്‌വെയര്‍ എക്‌സ്‌പേര്‍ട്ടുവരെ

കോളേജ് പ്രൊഫസര്‍മാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ വിവിധ മേഖലകളില്‍ ഭീകരതയുടെ വേരോട്ടം നടത്താന്‍ ശ്രമിച്ച് പോപ്പുലര്‍ ഫ്രണ്ട്; പിടിയിലായ ഭീകരര്‍ സ്വൈര്യവിഹാരം നടത്തിയിരുന്നത് വൈറ്റ് കോളര്‍ ജോലികളിലൂടെ
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്. നിരോധനത്തിന് മുന്‍പ് നടത്തിയ എന്‍ഐഎ റെയ്ഡില്‍ പിഎഫ്‌ഐയുടെ ഉന്നത നേതാക്കള്‍ പിടിയിലായിരുന്നു.
വെറ്റ് കോളര്‍ ജോലികളടക്കം ചെയ്ത് മാന്യതയുടെ മുഖപടമണിഞ്ഞാണ് ഭീകരര്‍ സമൂഹത്തില്‍ ഇറങ്ങി നടന്ന് ആശയ പ്രചാരണം നടത്തിയത്.കഴിഞ്ഞ ദിവസം പിടിയിലായ പിഎഫ്‌ഐ ചെയര്‍മാന്‍ ഒഎംഎ സലാം,ദേശീയ വൈസ് പ്രസിഡന്റ് ഇഎം അബ്ദുള്‍ റഹിമാന്‍,ദേശീയ സെക്രട്ടറി വിപി നസറുദ്ദീന്‍ എളമരം,ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍ പി കോയ എന്നിവര്‍ ഇതിന് ഉദാഹരണങ്ങളാണ്.
പിഎഫ്‌ഐ ചെയര്‍മാനായ ഒഎംഎ സലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഇയാളെ 2020 ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഹൗണ്ടേഷനുമായും അടുത്തബന്ധമുള്ളയാളാണ് ഇയാള്‍.ദേശീയ വൈസ് പ്രസിഡന്റ് ഇഎം അബ്ദുള്‍ റഹിമാന്‍ നിരോധിത സംഘടനയായ സിമിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്നു.കളമശ്ശേരി കുസാറ്റിലെ ലൈബ്രേറിയന്‍ ആയിരുന്നു ഇയാള്‍.നിരവധി ഇസ്ലാമിക സംഘടനകളുടെ നേതൃത്വവും ഇയാള്‍ വഹിച്ചിട്ടുണ്ട്.
പിഎഫ്‌ഐ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറായ പി കോയ കോഴിക്കോട് കോടഞ്ചരി ഗവ കോളേജിലെ ലക്ചററായി പ്രവര്‍ത്തിച്ചിട്ടുണ്ട് സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഇയാള്‍. ഭീകരസംഘടനയുടെ ദേശീയ സെക്രട്ടറിയായ വിപി നസറുദ്ദീന്‍ എളമരം ആലുവ എംഇഎസ് കോളേജിലെ അദ്ധ്യാപകനും മാധ്യമം ദിനപത്രത്തിന്റെ ക്ലറിക്കല്‍ സ്റ്റാഫുമായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
കര്‍ണാടക സ്വദേശിയായ ദേശീയ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായ അബ്ദുള്‍ വാഹിദ് സെയ്ദ്, ദേശീയ ജനറല്‍ സെക്രട്ടറി അനിസ് അഹമ്മദ് എന്നിവര്‍ ഐടി ജീവനക്കാരനാണ്. ബെംഗളുരൂ സ്വദേശിയായ സെയ്ദ് പിഎഫ്‌ഐയുടെ സ്ഥാപകാംഗം കൂടിയാണ്. ടാലി, ഇആര്‍പി തുടങ്ങിയ സോഫ്റ്റ് വെയര്‍ സംബന്ധമായ ബിസിനസ് നടത്തുകയായിരുന്നു. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന എറിക്‌സണ്‍ എന്ന കമ്പനിയിലെ ഗ്ലോബല്‍ ടെക്‌നിക്കല്‍ മാനേജറായിരുന്നു അനിസ് അഹമ്മദ്. സമൂഹമാദ്ധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും പിഎഫ്‌ഐയെ പ്രതിരോധിക്കാനായി ഇയാള്‍ സജീവസാന്നിധ്യമാണ്.
വിവിധ മേഖലകളില്‍ പണമൊഴുക്കി തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍. സജീവമായ മേഖലകളിലെല്ലാം തങ്ങളുടെ ആശയങ്ങള്‍ പതിയെ കുത്തിവെക്കാന്‍ തുടങ്ങിയിരുന്ന ഭീകരരുടെ ലക്ഷ്യം തന്നെ വിഷന്‍ 2047 ലേത് പോലെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിരോധനത്തിലൂടെ രാജ്യത്തിനകത്ത് നിന്നു കൊണ്ട് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന രാജ്യ ദ്രോഹികളാണ് ജയിലാവുന്നത്.
മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് പാകിസ്താനിലെ ഉന്നത ഉദ്യോഗസ്ഥന്‍.കാനഡ വാന്‍കൂവറിലെ പാകിസ്താന്‍ കോണ്‍സുലേറ്റ് ജനറല്‍ ആണ് ഇന്ത്യയില്‍ നിരോധിച്ച സംഘടനയ്ക്ക് പിന്തുണ നല്‍കിയത്. നിരോധനത്തിന് മുന്‍പ് എന്‍ഐഎ നടത്തിയ റെയ്ഡിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വീറ്റിനാണ് ഉദ്യോഗസ്ഥന്റെ പിന്തുണ.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പിഎഫ്‌ഐയ്‌ക്കെതിരെ വന്‍ തോതില്‍ അറസ്റ്റുകള്‍ നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തിനെതിരായ ജനാധിപത്യ പ്രതിഷേധത്തിനുള്ള അവകാശം തടയുന്നതാണ്. സേച്ഛാധിപത്യ വ്യവസ്ഥയില്‍ ഇത് തികച്ചും സ്വാഭാവികമാണ് എന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ട്വീറ്റ്.
ഈ ട്വീറ്റിന് മനുഷ്യാവകാശ സംഘടനയെയും യുഎന്നിനെയും പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ ട്വിറ്റര്‍ അക്കൗണ്ട് ടാഗ് ചെയ്താണ് പാക് ഉന്നത് ഉദ്യോഗസ്ഥന്‍ പിന്തുണ നല്‍കിയത്.ഇന്ത്യയുടെ നടപടി അന്താരാഷ്ട്ര സംഘടനകളുടെ ശ്രദ്ധയില്‍ പെടുത്തി, പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ട്വീറ്റ്. ഇന്ത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുള്ളപ്പോഴാണ് പാക് ഉന്നത ഉദ്യോഗസ്ഥന്‍ പരസ്യമായി പിന്തുണ നല്‍കിയത്.
എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥന്‍ ട്വീറ്റ് ഡിലീറ്റ് ചെയതു. ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഇന്ത്യക്കെതിരെ പ്രവര്‍ത്തിച്ച ഭീകരസംഘടനയ്ക്ക് പിന്തുണ നല്‍കിയ പാക് ഉദ്യോഗസ്ഥന്‍ ഇതിന് വ്യക്തമായ വിശദീകരണം നല്‍കണമെന്നുള്ള ആവശ്യം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
https://www.facebook.com/Malayalivartha

























