ഭീകര സംഘടനയുമായി ബന്ധം; കേന്ദ്രം നീക്കം തുടങ്ങി പിണറായി സര്‍ക്കാരിലെ ആ മന്ത്രിയുടെ രാജി ഉടന്‍ ദേവര്‍കോവിലിന് പണി കൊടുത്ത് മുഹമ്മദ് സുലൈമാന്

കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എട്ട് സംഘടനകളെയും നിരോധിക്കുമ്പോള്‍ നമ്മുടെ കേരളത്തിലെ സംസ്ഥാന സര്‍ക്കാരിന് മാത്രമാണ് പ്രത്യക്ഷത്തില്‍ ഈ നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ളത്. പിണറായി മന്ത്രി സഭയിലെ അഹമ്മദ് ദേവര്‍ കോവിലിന് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായുള്ള ബന്ധം ഇപ്പോള്‍ കേന്ദ്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകുകയാണ്. സംസ്ഥാന ബിജെപി ഈ ബന്ധം പുറത്തുകൊണ്ടു വന്നിരുന്നു.
നിരോധിച്ച സംഘടനയുമായി ഐ.എന്‍.എലിന്റെ അഹമ്മദ് ദേവര്‍കോവിലിന് ബന്ധമുണ്ടെന്നും മന്ത്രിയെ പുറത്താക്കണമെന്നുമാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മുന്നോട്ട് വച്ച ആവശ്യം. ഭീകരവാദത്തിന് ഫണ്ടിങ് നടത്തുന്ന സംഘടനയുമായി നേരിട്ട് ബന്ധമുള്ള പാര്‍ട്ടി എങ്ങനെയാണ് സംസ്ഥാന മന്ത്രിസഭയിലിരിക്കുന്നതെന്നതിനക്കുറിച്ച് മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്.
ഐ.എന്‍.എല്‍. ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന് നിരോധിത സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവിലിന് കുരുക്കു മുറുക്കാന്‍ ബി.ജെ.പി. രംഗത്ത്. റിഹാബ് ഫൗണ്ടേഷനുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ ഐ.എന്‍.എല്‍. നേതൃത്വവുമായി ഉടക്കിയതെന്ന് ചൂണ്ടിക്കാട്ടി വിമത ഗ്രൂപ്പായ വഹാബ് പക്ഷം രംഗത്തെത്തിയതോടെ പിണറായി സര്‍ക്കാര്‍ വെട്ടിലായിരുന്നു.
റിഹാബ് ഫൗണ്ടേഷന്റെ തലപ്പത്ത് പ്രവര്‍ത്തിക്കുന്ന വിവരം മുമ്പ് മുഹമ്മദ് സുലൈമാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങിനെയെങ്കില്‍ ജനറല്‍ സെക്രട്ടറിയായ അഹമ്മദ് ദേവര്‍ കോവിലിന് ഈ ബന്ധത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ തെളിവുകള്‍ പുറത്തു വന്നാല്‍ സര്‍ക്കാരിന് കൂടുതല്‍ വേദനയാകും എന്ന വിലയിരുത്തല്‍ വരുന്നതിനിടയിലാണ്. ബോംബ് പൊട്ടിച്ച് മുഹമ്മദ് സുലൈമാന്‍ തന്നെ രംഗത്തെത്തി. തനിക്ക് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായുള്ള ബന്ധം പറയുകമാത്രമല്ല. സംഘടനയെ നിരോധിച്ചതിലുള്ള സങ്കടവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്തായാലും കേന്ദ്രം നീക്കം കടുപ്പിച്ചതോടെ പിണറായിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. പ്രധാനമായും നിരോധിച്ച ഈ സംഘടനയുമായി ബന്ധപ്പെട്ടു കിടക്കുന്നവരെയും അധികാര സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന സമയത്ത് അവര്‍ നടത്തിയ ഇടപെടലുകളിലേയ്ക്കും അന്വേഷണം നീക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ അങ്ങനെയാണെങ്കില്‍ പിണറായിയുടെ രണ്ടാം മന്ത്രിസഭയിലെ ഒരു കുറ്റി തെറിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.
നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷനെ ന്യായീകരിച്ചുകൊണ്ടാണ് സംസ്ഥാനത്തെ മന്ത്രി ഉള്‍പ്പെടന്ന സംഘടനയായ ഐഎന്‍എല്‍ രംഗത്തു വരുന്നത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷനെ നിരോധിച്ചത് ഞെട്ടിച്ചുവെന്നാണ് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ പറഞ്ഞിരിക്കുന്നത്. സംഘടന രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഒരു എന്‍ജിഒ എന്ന നിലയിലാണ് സംഘടന പ്രവര്‍ത്തിച്ചിരുന്നത്. റിഹാബ് ഇന്ത്യയുടെ സ്ഥാപക ട്രെസ്റ്റിയായിരുന്നുവെന്നും പ്രവര്‍ത്തിക്കാന്‍ സമയമില്ലാത്തതുകൊണ്ടാണ് രാജി വെച്ചതെന്നും മുഹമ്മദ് സുലൈമാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐഎന്‍എലിന് ബന്ധമുണ്ടെന്ന് ആരോപണം ബിജെപി ഉന്നയിച്ചത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും ഫൗണ്ടേഷന്‍ രൂപവത്കരിച്ചതുമുതല്‍ തലപ്പത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് മുഹമ്മദ് സുലൈമാന്‍ വിശദീകരിച്ചത്. ഈ വര്‍ഷം മാര്‍ച്ചിലാണ് സ്ഥാനമൊഴിഞ്ഞെതെന്നും ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് തന്നെ ഇക്കാര്യം പാര്‍ട്ടിയുടെ ശ്രദ്ധയിപ്പെടുത്തിയെന്നും നേതൃത്വം തങ്ങള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നും പാര്‍ട്ടിയിലെ മറുപക്ഷത്തിന്റെ നേതാവ് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍വഹാബ് ആരോപിച്ചു. ദേശീയ പ്രസിഡന്റിന്റെ ഈ അംഗത്വം പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഉള്‍പ്പെടെ പ്രതികാര നടപടികള്‍ സ്വീകരിച്ചു. ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്യുന്നുവെന്ന അപരാധമാണ് തങ്ങള്‍ക്ക് എതിരേ ഉയര്‍ത്തിയതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം
https://www.facebook.com/Malayalivartha

























