കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി; കഅധ്യക്ഷ സ്ഥാനത്തേക്കുള്ള ദിഗ്വിജയ് സിംഗിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. അധ്യക്ഷ സ്ഥാനത്തേക്കുള്ള ദിഗ്വിജയ് സിംഗിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തരൂര്‍ ട്വീറ്റ് ചെയ്തു. ശത്രുക്കള്‍ തമ്മിലുള്ള പോരാട്ടമല്ലെന്ന് ശശി തരൂര്‍ ഫോട്ടോ പങ്കിട്ടുകൊണ്ട് കുറിച്ചു.ദിഗ്‌വിജയ് സിങും ശശി തരൂരും നാളെ പത്രിക നല്‍കും.
അധ്യക്ഷ സ്ഥാനാര്‍ഥിത്വവും രാജസ്ഥാന്‍ പ്രതിസന്ധിയും സംബന്ധിച്ച നിര്‍ണായക ചര്‍ച്ച തുടരുക തന്നെയാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ക്ഷമാപണവും എംഎല്‍എമാരുടെ പിന്തുണയും വ്യക്തമാക്കുന്ന കത്തുമായാണ് ഗെലോട്ട് എത്തിയത്. മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാറാകണമെന്ന നിലപാടിലാണ് ഹെക്കമാന്‍ഡ്.
https://www.facebook.com/Malayalivartha

























