കോടികൾ വാരിയെറിഞ്ഞ് പിതൃത്വം ഒഴിവാക്കി ബിനോയി കോടിയേരി.... DNA റിപ്പോർട്ട് പൂഴ്ത്തി! സിപിഎമ്മിന് ആശ്വാസം....

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർപ്പായി. ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയിലാണ് ഒത്തുതീർപ്പായത്. 80 ലക്ഷം രൂപയാണ് യുവതിക്ക് ബിനോയ് കൈമാറിയത്.
ഈ തുക കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി ചെലവഴിക്കും. എന്നാൽ ഒത്തു തീർപ്പു കരാറിൽ പറയുന്ന തുക 80 ലക്ഷം ആണെങ്കിലും അതിൽ അധികം കൊടുത്തിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ ഒന്നും ഈ കരാറിൽ പറയുന്നില്ല എന്നതാണ് വിരോധാഭാസം.
നേതാവിന്റെ മകൻ ബാർ നർത്തകിയായ യുവതിയെ പ്രണയിച്ച് വർഷങ്ങളോളം കൂടെപ്പാർപ്പിച്ച് കുട്ടിയെ ജനിപ്പിച്ചു എന്ന ആരോപണം നൈസായി മുക്കുകയാണ്. ഇക്കാലം വരെ ബിഹാർകാരി നർത്തകി കള്ളക്കഥ പറഞ്ഞു പണം ചോദിക്കുകയാണെന്നാണ് ബിനോയി കോടിയേരിയും കോടിയേരി കുടുംബവും പറഞ്ഞു പരത്തിയിരുന്നത്.
പീഡനം മുതൽ വഞ്ചന വരെ ഉൾപ്പെടുന്ന വലിയൊരു കേസുകെട്ടിലെ പ്രതിയായിരുന്നു ഇന്നലെ വരെ ബിനോയി കോടിയേരി. കുട്ടി തന്റെതാണെന്നും തങ്ങൾ പരസ്പരം ധാരണയിലെത്തി കേസ് ഒത്തുതീർപ്പാക്കുകയാണെന്നുമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ബിനോയ്‌ക്കെതിരെയുള്ള കേസുകൾ എല്ലാം പിൻവലിച്ചതായും നിയമനടപടികൾ അവസാനിച്ചതായും യുവതി അറിയിച്ചു.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും ആരോപിച്ച് യുവതി പരാതി നൽകുകയായിരുന്നു. മുംബൈ ഓഷിവാര പോലീസിലാണ് പരാതി നൽകിയിരുന്നത്. കുട്ടിയെ വളർത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി.
യുവതി ബിനോയിക്കൊപ്പം കുട്ടിയുമായി തിരുവനന്തപുരത്ത് കോടിയേരിയുടെ കുടുംബ വീട്ടിലേക്ക് വരുന്ന സാഹചര്യമുണ്ടായപ്പോൾ കുട്ടയും അതിന്റെ അമ്മയും വ്യാജമാണെന്ന് കോടിയേരിയുടെ ഭാര്യ വെളിപ്പെടുത്തി. സംശയം തീർക്കാൻ കോടിയേരി ബാലകൃഷണൻ ഭാര്യയെ മുംബൈയിലേക്ക് അയയ്ക്കുകയും കാര്യം കണ്ട് ബോധ്യപ്പെടുകയും ചെയ്തു.
പിന്നീടാണ് മുംബൈ കോടതിയിൽ പ്രസ്തുത ബാർ നർത്തകി ബിനോയി കോടിയേരിക്കെതിരെ പീഢനക്കേസ് ഫയൽ ചെയ്തത്. എന്നാൽ പിന്നാലെ പരാതി വ്യാജമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹർജി നൽകിയപ്പോൾ ബോംബെ ഹൈക്കോടതി ഡിഎൻഎ പരിശോധനയ്‌ക്ക് നിർദ്ദേശിച്ചു. എന്നാൽ ഫലം എന്താണെന്ന് പുറത്തുവന്നിരുന്നില്ല.
ഇതിനിടെയാണ് സംഗതി വഷളാകുന്ന സാഹചര്യം വന്നപ്പോൾ കുട്ടിയുടെ പിതാവ് താനാണെന്ന് ബിനോയി കൊടിയേരിയുടെ അറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. കേസ് അവസാനിച്ചതോടെ ഇനി ഡിഎൻഎ പരിശോധാ ഫലവും തുറക്കേണ്ടതില്ല. കേസിൽ ബിനോയ് കുറ്റക്കാരനെന്ന് കാണിച്ച് ഓഷിവാര പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വിചാരണ നടപടികൾ പുരോഗമിക്കവേയാണ് ഹൈക്കോടതിയിൽ ഇരുവരും ഒത്ത് തീർപ്പിലെത്തിയത്.
https://www.facebook.com/Malayalivartha

























