തീയിട്ടത് ട്രൗസറിലാണെങ്കിലും പുക കമ്മികളുടെ മൂട്ടിലാണ്! വലിച്ചുകീറി ഭിത്തിയിലൊട്ടിച്ചു... DYFIയെ എയറിലാക്കി... 'പൊറോട്ടയല്ല ബദൽ.. പോരാട്ടമാണ്'

കേരളത്തിൽ ഇപ്പോൾ പോസ്റ്റർ യുദ്ധമാണ് നടക്കുന്നത്. യുത്ത് കോൺഗ്രസും DYFIയും ചേർന്ന് കൊണ്ടാണ് ഈ കലാപരിപാടി വയറലാക്കി എയറിലാക്കിയത്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് നിലമ്പൂരിലെത്തിയ രാഹുൽ ഗാന്ധിയെ ട്രോളിയ പോസ്റ്ററിലൂടെയാണ് ഇതിന്റെ തുടക്കം. രാഹുൽ ഗാന്ധി പൊറോട്ട കഴിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു, അതിനു പിന്നാലെ 'പോരാട്ടമാണ് ബദൽ പൊറോട്ടയല്ല' എന്ന് ബാനർ കെട്ടിയ ഡിവൈഎഫ്ഐ രംഗത്ത് വന്നിരുന്നു.
എന്നാൽ ഡിവൈഎഫ്ഐയുടെ വായടപ്പിക്കുന്ന ഏറ്റ ട്രോളുമായി യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നിലമ്പൂർ പഴയ ബസ്റ്റാന്റിൽ ഡിവൈഎഫ്ഐയുടെ ബാനറിനടുത്ത് തന്നെയാണ് ഇതും പ്രത്യക്ഷപ്പെട്ടത്. 'തീയിട്ടത് സംഘികളുടെ ട്രൗസറിലാണെങ്കിലും പുകവരുന്നത് കമ്മികളുടെ മൂട്ടിലൂടെയാണ്' എന്നാണ് യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി ട്രോൾ ബാനർ കെട്ടിയത്.
വൈകാതെ ഡിവൈഎഫ്‌ഐയുടെ ഫ്‌ളക്‌സിന് മുകളിൽ യൂത്ത് കോൺഗ്രസ് മറ്റൊരു ഫ്‌ളക്‌സ് വച്ചു. കാവിയും ചുവപ്പുമുള്ള നിക്കറിന്റെ ചിത്രം വച്ച ഫ്‌ളക്‌സിൽ, ‘ആരാധകരെ ശാന്തരാകുവിൻ പോരാട്ടം ആർഎസ്എസിനോടാണ്’ എന്നാണ് അതിൽ എഴുതിയിരുന്നത്. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
തൃശൂരിലൂടെ ജോഡോ യാത്ര കടന്നുപോയപ്പോഴാണ് ‘പോരാട്ടമാണ് ബദൽ, പൊറോട്ടയല്ല..’ ബാനർ ആദ്യമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉയർത്തിയത്. പുതുക്കാട് സെന്ററിൽ ഉയർന്ന ബാനർ യാത്ര കടന്നുപോകുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ തകർക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തൃശൂർ ജില്ലയിലൂടെ ഭാരത് ജോഡോ യാത്രയുടെ പോകുന്ന വഴികളിലെല്ലാം ബാനർ സ്ഥാപിക്കാൻ ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാന ബാനറുകൾ ഉയർത്തിയിരുന്നു.
പെരിന്തൽമണ്ണ ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലും ഡിവൈഎഫ്‌ഐ ബാനർ തൂക്കിയിരുന്നു. പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ് എന്നായിരുന്നു എഴുതിയത്. ഇതിനെതിരെ കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ വിടി ബൽറാം രംഗത്തെത്തി.
ഇതേ കെട്ടിടത്തിൽ ഭാരത് ജോഡോ യാത്ര കാണാൻ കൈക്കുഞ്ഞുങ്ങളെയും കൊണ്ട് നിരവധി സ്ത്രീകൾ കയറി നിൽക്കുന്നതിന്റെ ചിത്രമടക്കം പങ്കുവെച്ചു കൊണ്ടായിരുന്നു ബൽറാമിന്റെ പ്രതികരണം. ‘കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഇതിന് പിന്നാലെ ഇന്നലെ ഗ്രീൻഫീൽഡ് സ്റ്റേഡിയിത്തിലും ‘പൊറോട്ടയല്ല ബദൽ.. പോരാട്ടമാണ്’ എന്ന പോസ്റ്റർ ഉയർത്തിയിരുന്നു.
അതേ സമയം സംഭവത്തിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നു. സിപിഎം രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുകയാണ് വേണ്ടതെന്നും ബിജെപിക്കെതിരെ പോരാട്ടം നയിക്കാൻ കോൺഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്നും കുഞ്ഞാലക്കുട്ടി പറഞ്ഞു.
രാഹുൽ ഗാന്ധിക്കൊപ്പമുള്ള ഈ പോരാട്ടത്തിൽ സിപിഎമ്മും അണിചേരണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന സിപിഎം ബാനർ ശരിയായില്ലെന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. തുടർന്നു ബാനറിനെതിരെ നിരവധി യുഡിഎഫ് നേതാക്കൾ രംഗത്തുവന്നു.
https://www.facebook.com/Malayalivartha

























