പൗരത്വ ബില്ലിൽ റിഹാബിന്റെ കളി; കൂട്ട് നിന്നത് INL! പിണറായി സർക്കാരിൽ രണ്ട് ഒറ്റുകാരോ? കശ്മീർ പോസ്റ്റ് ചികഞ്ഞ് NIA

പിഎഫ്ഐ നിരോധനത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് എൽഡിഎഫ് ഘടകകക്ഷിയായ ഐഎൻഎൽ- റിഹാബ് ഫൗണ്ടേഷൻ ബന്ധത്തെ തുടർന്നുള്ള രാഷ്ട്രീയ വിവാദം ഉയർന്നത്. ഐഎൻഎൽ-റിഹാബ് ബന്ധത്തിന് തെളിവെന്ത് എന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടരി സീതാറാം യച്ചൂരിയുടെ ചോദ്യം. എന്നാൽ ഇടതു മുന്നണി വിവാദം ഉണ്ടായതിന് പിന്നാലെ യച്ചൂരി പി എഫ് ഐ നിരോധനത്തെ പിന്താങ്ങി രംഗത്തെത്തി. നിരോധനം അവർ അർഹിക്കുന്നതാണെന്നായിരുന്നു യച്ചൂരിയുടെ പ്രതികരണം.
മുസ്ലീം പിന്നാക്ക പ്രദേശങ്ങളെന്ന് കണ്ടെത്തിയ ഗ്രാമങ്ങളെ റിഹാബ് ഫൗണ്ടേഷൻ വഴി ദത്തെടുക്കുക മാത്രമാണ് ചെയ്തത് എന്നാണ് മുഹമ്മദ് സുലൈമാൻ നേരത്തെ വ്യക്തമാക്കിയത്. താൻ റിഹാബ് ഫൗണ്ടേഷൻ്റെ സ്ഥാപക ട്രസ്റ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐഎൻഎലിൻ്റെ അന്തരിച്ച അധ്യക്ഷൻ ഇബ്രാഹിം സുലൈമാൻ സേട്ടിൻ്റെ നിർദേശാനുസരണം ആണ് റിഹാബ് ഫൗണ്ടേഷനിലേക്ക് എത്തിയതെന്നും ഇതൊരു സെക്യുലർ ഫോറമാണെന്നും മുഹമ്മദ് സുലൈമാൻ പറഞ്ഞിരുന്നു.
എന്നാൽ പൗരത്വ ബിൽ പ്രക്ഷോഭത്തിലടക്കം റിഹാബ് ഫൗണ്ടേഷൻ വലിയ തോതിൽ ഫണ്ട് നൽകിയെന്ന് അന്വേഷണ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു. അഹമ്മദ് ദേവർകോവിൽ ട്രസ്റ്റ് അംഗമാണെന്ന് പറയപ്പെടുന്നുവെങ്കിലും കേരളത്തിൽ ഈ സംഘടനയുടെ പ്രവർത്തനം സജീവമല്ല.
അയോധ്യ വിഷയത്തിൽ ലീഗിലുണ്ടായ പിളർപ്പാണ് ഐഎൻഎല്ലിൻ്റെ രൂപീകരണത്തിന് കാരണമായതെങ്കിലും പതിറ്റാണ്ടുകളായി അവർ ഇടതുമുന്നണിയുടെ ഭാഗമായി തുടരുകയാണ്. സമീപകാലത്ത് അടക്കം സംസ്ഥാനത്തെ ഐഎൻഎല്ലിൽ വലിയ അഭ്യന്തര തർക്കം ഉണ്ടായെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും അഹമ്മദ് ദേവർകോവിലിനെ മന്ത്രിസ്ഥാനത്ത് തുടരാൻ അനുവദിച്ചിരുന്നു. ഇതാണ് ഇപ്പോൾ വിനയായിരിക്കുന്നത്.
കശ്മീർ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരായ ഹർജി ദില്ലി കോടതിയുടെ പരിഗണനയിലാണ്. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് കേസ്. കേരളത്തിലെ നിയമനടപടികളിൽ വിശ്വാസമില്ലെന്നും ഹർജിയിൽ ഹർജിക്കാരൻ വിശദീകരിച്ചിട്ടുണ്ട്. അഭിഭാഷകൻ ജി എസ് മണിയാണ് ഹർജി നൽകിയത്. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിൻറെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീലിനെതിരെ പത്തനംതിട്ട കീഴ് വായ്പൂർ പൊലീസ് കേസെടുത്തിരുന്നു.
കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കേസിൽ കെ ടി ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർദ വളർത്താൻ ശ്രമിച്ചെന്നുമാണ് എഫ്ഐആർ.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. ആർഎസ്എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മഡജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഏതായാലും പി എഫ് ഐ നിരോധനത്തിനൊപ്പം ജലീലിനെ കൂടി പിടിക്കാനാണ് കേന്ദ്ര നീക്കം. സിമിയുടെ നേതാവാ യിരുന്ന ജലീൽ പിന്നീട് മതേതര മുഖമൂടി അണിഞ്ഞെങ്കിലും അദ്ദേഹത്തിൻ്റെ ഉള്ളിൽ നിന്നുള്ള പോസ്റ്റാണ് കാശ്മീർ വിഷയത്തിൽ ഉണ്ടായത്.
https://www.facebook.com/Malayalivartha

























