ആവേശത്തോടെ തെരഞ്ഞെടുപ്പ്... കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്നും പിന്തുണ; എംകെ രാഘവനും ശബരീനാഥും അടക്കം പതിനഞ്ചോളം നേതാക്കളുടെ പിന്തുണ; ജി 23ലെ തന്നെ മറ്റൊരു നേതാവിനെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വാശിയേറുകയാണ്. ഗലോട്ടിലെ അധ്യക്ഷനാക്കാനുള്ള സോണിയ ഗാന്ധിയുടെ നീക്കം വിജയിച്ചില്ലെന്ന് മാത്രമല്ല രാജസ്ഥാനില്‍ കൂട്ടയടിയ്ക്കും കാരണമായി. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് കേരളത്തില്‍ നിന്നും പിന്തുണ.
എംകെ രാഘവന്‍ എംപി, ശബരിനാഥന്‍ ഉള്‍പ്പെടെയുള്ള പതിനഞ്ചോളം പേര്‍ കേരളത്തില്‍ നിന്ന് തരൂരിനെ പിന്തുണക്കും. അതേസമയം നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ ജി23 നേതാക്കള്‍ ഇന്ന് ദില്ലിയില്‍ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് മത്സരിക്കില്ല. രാജസ്ഥാനില്‍ ഉണ്ടായ സംഭവങ്ങളില്‍ സോണിയഗാന്ധിയോട് മാപ്പ് ചോദിച്ചതായി അശോക് ഗലോട്ട് പറഞ്ഞു. മത്സരിക്കാന്‍ നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന അശോക് ഗലോട്ട് രാജസ്ഥാനില്‍ ഹൈക്കമാന്റിന് അതൃപ്തി ഉണ്ടാക്കായി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം പരസ്യപ്പെടുത്തിയത്. രാജസ്ഥാനിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാനുള്ള വിമുഖതയാണ് മത്സരിക്കാത്തതിന് കാരണം. സമവായത്തിനായി മുതിര്‍ന്ന നേതാക്കളെ അടക്കം നിയോഗിച്ചെങ്കിലും സച്ചിന്‍ പൈലറ്റിനായി മുഖ്യമന്ത്രി പദം ഒഴിയാന്‍ ഗെലോട്ട് തയ്യാറായില്ല.
ഇരട്ട പദവി വഹിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം അനുമതിയും നല്‍കിയില്ല. ഹൈക്കമാന്റിനെ മറികടന്ന് രാജസ്ഥാനില്‍ എംഎല്‍എമാര്‍ ഗെലോട്ടിനായി പ്രമേയം പാസാക്കിയ സംഭവത്തില്‍ സോണിയാഗാന്ധിയോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. പിന്നാലെ സോണിയയെ കണ്ട സച്ചിന്‍ പൈലറ്റ് എല്ലാവരും ഒന്നിച്ച് നിന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടുമെന്ന് പറഞ്ഞു.
ഇതിനിടെ മത്സരിക്കാന്‍ മുകള്‍ വാസ്‌നിക്കിനോടും ഗാന്ധി കൂടുംബം നിര്‍ദേശിച്ചു. വാസ്‌നിക്ക് നാളെ പത്രിക സമര്‍പ്പിക്കും. ജി23 നേതാവായിരുന്നുവെങ്കിലും അടുത്തിടെ ഗാന്ധി കുടുംബത്തോട് വാസ്‌നിക്ക് അടുത്തിരുന്നു. അതേസമയം ദിഗ് വിജയ് സിങ് ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് എത്തി നാമനിര്‍ദേശ പത്രിക വാങ്ങി.
മുകുള്‍ വാസ്‌നിക് എ കെ ആന്റണിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. മത്സരിക്കാനില്ലെന്നു വ്യക്തമാക്കിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും മുകുള്‍ വാസ്‌നിക് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നിലവില്‍ ശശി തരൂരും ദിഗ് വിജയ് സിംഗുമാണ് മത്സരരംഗത്തുള്ളത്. ശശി തരൂരും ജി 23 നേതാക്കളിലൊരാളാണ്.
അശോക് ഗെലോട്ട് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ പാര്‍ട്ടി നടത്തിയ അനൗദ്യോഗിക ചര്‍ച്ചകളിലാണ് മുകുള്‍ വാസ്‌നികിന്റെ പേര് ഉയര്‍ന്നുവന്നതെന്നാണ് വിവരം. എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ മുകുള്‍ വാസ്‌നികിനെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നാണ് പാര്‍ട്ടിയില്‍ നിന്നുതന്നെ പുറത്തുവരുന്ന സൂചന.
പ്രധാനപ്പെട്ട ജി 23 നേതാക്കളിലൊരാളായ മുകുള്‍ വാസ്‌നിക് എല്ലായ്‌പ്പോഴും വിവാദങ്ങളില്‍ നിന്ന് അകന്നുനിന്ന നേതാവാണ്. 2019ല്‍ രാഹുല്‍ ഗാന്ധി രാജിവച്ചപ്പോള്‍ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പേരുകളിലൊന്ന് മുകുള്‍ വാസ്‌നികിന്റേത് ആയിരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള ദളിത് നേതാവാണ് വാസ്‌നിക്. നരസിംഹറാവു, മന്‍മോഹന്‍ സിംഗ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു മുകുള്‍ വാസ്‌നിക്.
https://www.facebook.com/Malayalivartha

























