ഗലോട്ടിന്റെ പിന്മാറ്റം.... കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിനായി ശശി തരൂരും ദിഗ്വിജയ് സിങ്ങും മുകുള്‍ വാസ്നിക്കും വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ ജി.23 നേതാക്കളുടെ യോഗം....നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന് ആണെന്നിരിക്കെ അവസാന നിമിഷം മറ്റാരെങ്കിലും മത്സര രംഗത്തുണ്ടാവുമോയെന്ന ഉറ്റുനോക്കി പ്രവര്‍ത്തകര്‍

ആനന്ദ് ശര്‍മയുടെ വീട്ടിലായിരുന്നു യോഗം നടന്നത്. മികച്ച സ്ഥനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച അധ്യക്ഷ സോണിയാഗാന്ധിക്ക് നന്ദി പറയുന്നുവെന്നും യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു. ജി.23 നേതാക്കളായ മനീഷ് തിവാരി, പൃത്വിരാജ് ചവാന്‍, ബി.എസ് ഹൂഡ, ആനന്ദ് ശര്‍മ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോത് മത്സരിക്കാനില്ലെന്ന് അറിയച്ചതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്ങായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക പരിവേഷത്തിലുള്ള സ്ഥാനാര്‍ഥി. തുടര്‍ന്ന് മത്സരം ശശി തരൂരും, ദിഗ്വിജയ് സിങ്ങുമായിട്ടായിരിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് മുകുള്‍ വാസ്നിക്കും മത്സര രംഗത്തേക്ക് കടന്ന് വന്നത്.
അതേസമയം ജി-23 പക്ഷത്ത് നിന്നും അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അത് കനത്ത തിരിച്ചടിയാകും. താന്‍ വിജയിച്ചാലും ശശി തരൂര്‍ വിജയിച്ചാലും, കോണ്‍ഗ്രസില്‍ അവസാന വാക്ക് നെഹ്രു കുടുംബത്തിന്റേതായിരിക്കുമെന്നാണ് ദിഗ്വിജയ് സിംഗ് പറഞ്ഞത്. എന്നാല്‍ മൂന്നാമതൊരാള്‍ അവസാന നിമിഷം വരുമെന്നു പ്രവചിക്കുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha