ആളിക്കത്തും മുമ്പ്... പാറശാല ഡിപ്പോയില്‍ മാത്രം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുമെങ്കിലും കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ പണിമുടക്കിലേക്ക്; നാളെ മുതലുള്ള പണിമുടക്കില്‍ സര്‍വീസിനെ ബാധിക്കും; ഡയസ്‌നോണെന്ന് കെഎസ്ആര്‍ടിസി; സെപ്റ്റംബര്‍ മാസത്തെ ശമ്പളം തടയും

പടുകുഴിയിലായ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അതിനിടെ കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ 6 ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല ടി ഡി എഫ് യൂണിയന്‍ നാളെ മുതല്‍ പണിമുടക്കും. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രം സിംഗിള്‍ ഡ്യൂട്ടി വരുന്നത്.
നേര്‍ത്തെ 8 ഡിപ്പോയില്‍ നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂള്‍ തയ്യാറാക്കിയതില്‍ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സി ഐ ടി യു ഇത് അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. പണിമുടക്കുന്നവരെ നേരിടാന്‍ ഡയസ്‌നോണ്‍ ബാധകമാക്കും. സെപ്റ്റംബര്‍ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്‌മെമെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കെഎസ്ആര്‍ടിയിയില്‍ ആഴ്ചയില്‍ 6 ദിവസം സിംഗിള്‍ ഡ്യൂട്ടി ഒക്ടോബര്‍ 1 മുതല്‍ തന്നെ നടപ്പിലാക്കാന്‍ ധാരണയായിരുന്നു. തൊഴിലാളി നേതാക്കളുമായി മാനേജ്‌മെമെന്റ് നടത്തിയ രണ്ടാം വട്ട ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്. തുടക്കത്തില്‍ പാറശാല ഡിപ്പോയില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുക. 8 ഡിപ്പോകളില്‍ നടപ്പിലാക്കാന്‍ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകള്‍ യൂണിയനുകള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.
സിഐടിയു ഈ തീരുമാനം അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. എന്നാല്‍ ഒക്ടോബര്‍ 1 മുതല്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് വ്യക്തമാക്കി. 8 മണിക്കൂറില്‍ അധികം വരുന്ന തൊഴില്‍ സമയത്തിന് രണ്ട് മണിക്കൂര്‍ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നല്‍കുമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
ഈ ഘടനയെ സ്വാഗതം ചെയ്യുമ്പോഴും 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്. പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് പ്രഖ്യാപിച്ച മാനേജ്‌മെന്റ് സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും സെപ്റ്റംബറിലെ ശമ്പളം നല്‍കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പരിശോധിച്ച് ആറ് മാസത്തിനകം വേണ്ട മാറ്റം വരുത്താമെന്ന് ഉറപ്പ് നല്‍കിയതാണ്. അന്ന് യോഗത്തില്‍ പങ്കെടുത്ത് എല്ലാം സമ്മതിച്ച ശേഷമാണ് പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നല്‍കിയത്. കെഎസ്ആര്‍ടിസിയില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും, ഈ സ്ഥാപനത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് ഇതിനെ കാണുന്നതെന്ന് മാനേജ്‌മെന്റ് പറഞ്ഞു.
അതേസമയം കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ ഡ്യൂട്ടിസംവിധാനം പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി. സംഘം കര്‍ണാടകത്തിലേക്ക് പോകും. ഇത്തവണ ഉദ്യോഗസ്ഥര്‍ മാത്രമല്ല, സംഘടനാപ്രതിനിധികളെയും കൂടെക്കൂട്ടും. അവിടെ ജീവനക്കാര്‍ എങ്ങനെ ജോലിചെയ്യുന്നുവെന്ന് കണ്ടുപഠിക്കുകയാണ് ലക്ഷ്യം. കര്‍ണാടത്തില്‍ നടപ്പാക്കിയ 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ഡ്യൂട്ടി സംവിധാനമാണ് കെ.എസ്.ആര്‍.ടി.സി.യും പരിഗണിക്കുന്നത്.
ഇതിനെ തൊഴിലാളിസംഘടനകള്‍ ഒന്നടങ്കം എതിര്‍ക്കുന്നതിനാലാണ് അവരെക്കൂടിക്കൊണ്ടുപോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. രണ്ടുരീതിയിലിലുള്ള സിംഗിള്‍ ഡ്യൂട്ടികളാണ് കര്‍ണാടക നടപ്പാക്കുന്നത്. രാവിലെ ആറുമുതല്‍ വെകീട്ട് ആറുവരെയാണ് ഒരു ഡ്യൂട്ടി. മറ്റൊന്ന് വൈകീട്ടുതുടങ്ങി രാത്രി 10ന് അവസാനിക്കുകയും, രാവിലെ പുനരാരംഭിച്ച് ഏഴിന് തീരുന്ന വിധത്തിലുള്ളതുമാണ്. തിരക്ക് കുറയുന്നസമയത്ത് ബസുകള്‍ കുറയ്ക്കുകയും തിരക്കുള്ളപ്പോള്‍ പരമാവധി ബസുകള്‍ നിരത്തില്‍ ഇറക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha

























