നാല് ദിവസം നീളുന്ന സമ്മേളനത്തിന് ഇന്ന് തുടക്കം... ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തലസ്ഥാന നഗരിയില്‍ ഇന്ന് ചെങ്കൊടിയുയരും.....

ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തലസ്ഥാന നഗരിയില്‍ ഇന്ന് ചെങ്കൊടിയുയരും.
പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലെ പി.കെ.വി നഗറില്‍ സി.പി.ഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തുന്നതോടെ നാല് ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമാവും.
പ്രായപരിധി മാര്‍ഗരേഖയെച്ചൊല്ലിയടക്കം പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പുയര്‍ത്തുന്ന സാഹചര്യത്തില്‍, അങ്ങേയറ്റം പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിലാണ് സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്. മത്സരമുണ്ടാകുമോയെന്നതിലാണ് ആകാംക്ഷയേറെയുള്ളത്.
ബാനര്‍, പതാക, കൊടിമര ജാഥകള്‍ നാളെ വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് സംഗമിക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാളെ ടാഗോര്‍ തിയേറ്ററിലെ സി.കെ. ചന്ദ്രപ്പന്‍ നഗറില്‍ പ്രതിനിധി സമ്മേളനം ജനറല്‍സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലാ സമ്മേളനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 563 പ്രതിനിധികളാണ് പങ്കെടുക്കുക.ഉദ്ഘാടന സമ്മേളനത്തിന് ശേഷം അവതരിപ്പിക്കുന്ന രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ടുകളിന്മേല്‍ രണ്ട് ദിവസം പ്രതിനിധി ചര്‍ച്ചകള്‍. മൂന്നിന് പുതിയ സംസ്ഥാന കൗണ്‍സിലിന്റെയും സെക്രട്ടറിയുടെയും തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
നാളെ വൈകിട്ട് ടാഗോര്‍ തിയേറ്ററില്‍ ഫെഡറലിസവും കേന്ദ്ര, സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കുന്നതാണ്.
https://www.facebook.com/Malayalivartha

























