വിളിക്കാനെത്തിയില്ല.... കേട്ടത് ദുരന്തവാര്‍ത്ത.... ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിനു മുകളില്‍ നിന്ന് യുവാവ് ആറുവയസ്സുള്ള മകളുമായി പെരിയാറില്‍ ചാടി മരിച്ചു.... സംഭവം നടന്നത് ഭാര്യ വിദേശത്തു നിന്നും മടങ്ങി വന്ന ദിവസം , സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍

വിളിക്കാനെത്തിയില്ല.... കേട്ടത് ദുരന്തവാര്‍ത്ത.... ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിനു മുകളില്‍ നിന്ന് യുവാവ് ആറുവയസ്സുള്ള മകളുമായി പെരിയാറില്‍ ചാടി മരിച്ചു.... സംഭവം നടന്നത് ഭാര്യ വിദേശത്തു നിന്നും മടങ്ങി വന്ന ദിവസം , സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍
ചെങ്ങമനാട് പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടില്‍ എം.സി. ലൈജു (44) വാണ് ഇളയ മകള്‍ ആര്യനന്ദയ്ക്കൊപ്പം ഇന്നലെ രാവിലെ പെരിയാറില്‍ ചാടിയത്. വീടിനടുത്ത് പുതുവാശ്ശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തി വരികയായിരുന്നു ലൈജു. ഭാര്യ സവിത അഞ്ച് വര്‍ഷത്തോളമായി ദുബായിയില്‍ ബ്യൂട്ടീഷ്യനാണ്.
സാധാരണ സ്‌കൂള്‍ ബസില്‍ പോകാറുള്ള മകള്‍ ആര്യയെ ഇന്നലെ രാവിലെ ലൈജു സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. അത്താണി അസീസി സ്‌കൂളില്‍ ഒന്നില്‍ പഠിക്കുകയാണ് കുട്ടി. അത്താണി ഭാഗത്തേക്ക് പോകുന്നുണ്ടെന്നു പറഞ്ഞാണ് ലൈജു മകളെ കൊണ്ടുപോയത്. പിന്നീട് കുഞ്ഞുമായി ലൈജു പെരിയാറില്‍ ചാടിയ വിവരമാണ് വീട്ടുകാര്‍ അറിയുന്നത്.
മൂത്ത മകന്റെ ജന്മദിനം ആഘോഷിക്കാനായി അടുത്ത മാസം സവിത നാട്ടില്‍ വരാനിരുന്നതാണ്. എന്നാല്‍ രോഗിയായ മാതാവ് അവശ നിലയിലായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ സവിത നാട്ടിലെത്തി. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയെങ്കിലും വീട്ടിലേക്ക് കൊണ്ടുപോകാനായി ലൈജു എത്തിയില്ല.
ഇതേ തുടര്‍ന്ന് ഓട്ടോ വിളിച്ച് വീട്ടിലെത്തിയപ്പോഴാണ് സവിത വിവരം അറിയുന്നത്. മക്കളുടെയും ഭര്‍ത്താവിന്റെയും അടുത്ത് എത്താനുള്ള സവിത ആ സന്തോഷം സങ്കടക്കടലായി മാറി. നാട്ടിലെത്താന്‍ ദിവസങ്ങള്‍ എണ്ണി കഴിയവേയാണ് നാട്ടിലെത്തിയപ്പോള്‍ ഈ ദുരന്തവാര്‍ത്തയറിയുന്നത്. അവര്‍ക്കത് താങ്ങാനാവുന്നില്ല. വൈകീട്ട് നാലരയോടെ ലൈജുവിന്റെ മൃതദേഹം കണ്ടെത്തി. പിന്നാലെ ആര്യനന്ദയുടെ മൃതദേഹവും സ്‌കൂബാ ടീം മുങ്ങിയെടുത്തു.
മൂത്ത മകന്‍ അദ്വൈദേവ് ആലുവ വിദ്യാധിരാജ വിദ്യാഭവനില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സാമ്പത്തിക ബാധ്യതയാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹങ്ങള്‍ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്.
"
https://www.facebook.com/Malayalivartha

























