ബാറിൽ നിന്നും പണം കവർന്ന കേസ് : പ്രതികൾ അറസ്റ്റിൽ; ബാറിന്റെ ഒന്നാം നിലയിലെ അക്കൗണ്ട് മുറിയിൽ കയറി മേശയുടെ ഡ്രോയിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്

കായംകുളത്തെ ബാറിൽ നിന്നും പണം കവർന്ന കേസിൽ പ്രതികൾ പിടിയില്‍. കായംകുളത്തെ രണ്ടാം കുറ്റിയിൽ കലായി ബാറിൽ നിന്നുമാണ് പണം മോഷ്ട്ടിച്ചത്. സംഭവത്തിൽ ചെങ്ങന്നൂർ കീഴ്വൻ മുറി കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (41), പുലിയൂർ പുലിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നൂലൂഴത്ത് വീട്ടിൽ ബാഷ എന്ന് വിളിക്കുന്ന രതീഷ് കുമാർ (46) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 27 -ന് ഉച്ചയ്ക്ക് കായംകുളം രണ്ടാം കുറ്റിയിൽ സ്ഥിതി ചെയ്യുന്ന കലായി ബാറിൽ ആണ് സംഭവം നടന്നത്. മാത്രമല്ല ബാറിന്റെ ഒന്നാം നിലയിലെ അക്കൗണ്ട് മുറിയിൽ കയറി മേശയുടെ ഡ്രോയിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
അതേസമയം മുമ്പ് കലായി ബാറിൽ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന ഒന്നാം പ്രതി അനീഷ് 27 -ന് ഉച്ചക്ക് ബാറിൽ നിന്നും മദ്യപിച്ചിരുന്നു. തുടർന്ന് ഒന്നാം നിലയിലുള്ള അക്കൗണ്ട് മുറിക്ക് സമീപം പതുങ്ങി നിന്ന ശേഷം ജീവനക്കാർ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ, മുറിയിൽ കയറി മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന പണം എടുത്ത് കടന്നു കളയുകയുമായിരുന്നു.
മാത്രമല്ല കേസിലെ രണ്ടാം പ്രതിയിൽ നിന്ന് രതീഷ് ഈ പണം വാങ്ങി ചെലവഴിച്ചു. കൂടാതെ മോഷണ മുതലാണെന്ന അറിവോടെയാണ് രതീഷ് പണം ഉപയോഗിച്ചത്. അനീഷിനെ അമിത മദ്യപാനത്തെ തുടർന്നാണ് ജോലിയിൽ നിന്നും പറഞ്ഞുവിട്ടത്. മോഷ്ടിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതേസമയം രണ്ടാം പ്രതി രതീഷ് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ മാല പൊട്ടിച്ച കേസിൽ പ്രതിയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha

























