ചാരുംമൂട് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

വീട് കുത്തിത്തുറന്നു മോഷണം നടത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ഹൂഗ്ലി സ്വദേശി സോവന്‍ മര്‍മ്മാക്കറാണ് (24) അറസ്റ്റിലായത്. കഴിഞ്ഞ 19 നായിരുന്നു മോഷണം നടന്നത്.
ആദിക്കാട്ടുകുളങ്ങരയിലുള്ള അജിഖാന്റെ തടിമില്ലില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി സമദുല്‍ ഹക്ക് താമസ സ്ഥലത്തു ബാഗില്‍ സൂക്ഷിച്ചിരുന്ന 55,000 രൂപയാണ് മോഷണം പോയത്. പ്രതി ഇവിടെ ജോലി അന്വേഷിച്ചെത്തിയതായിരുന്നു. പണം മോഷണം പോയതു മുതല്‍ പ്രതിയെയും കാണാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവള പരിസരത്തുനിന്ന് ഇയാളെ പിടികൂടി.
https://www.facebook.com/Malayalivartha

























